Webdunia - Bharat's app for daily news and videos

Install App

വൃക്ക രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Webdunia
വ്യാഴം, 25 ഏപ്രില്‍ 2019 (20:29 IST)
ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ശരിയായ രീതിയില്‍ മുന്നോട്ട് നയിക്കുന്നത് വൃക്കകളാണ്. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്നതാണ് വൃക്കയുടെ പ്രധാന ധര്‍മ്മം. അതിനൊപ്പം ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളും രക്ത സമ്മര്‍ദ്ദവും നിയന്ത്രിക്കുന്നു.

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നത് ജീവൻ തന്നെ അപകടത്തിലാക്കും. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൃക്ക രോഗത്തെ അകറ്റി നിര്‍ത്താന്‍ കഴിയും.

ലഹരി മരുന്നുകൾ, മദ്യം, പുകവലി എന്നിവ പൂർണമായും ഒഴിവാക്കുകയാണ് പ്രധാനം. കൊഴുപ്പു കുറഞ്ഞ ആരോഗ്യപൂർണമായ ഭക്ഷണം ശീലമാക്കുന്നതിനൊപ്പം പതിവായി വ്യായാമങ്ങളിലേർപ്പെടുകയും വേണം.

അമിതരക്തസമ്മർദവും പ്രമേഹവും ചികിത്സിച്ചു നിയന്ത്രിക്കുകയും ഭക്ഷണക്രമം ചിട്ടപ്പെടുത്തുകയും വേണം. വൃക്കരോഗികളുടെ രക്തബന്ധത്തിലുള്ളവർ വൃക്കരോഗ പരിശോധനയ്ക്കു വിധേയരാകേണ്ടതും അത്യാവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments