Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈലന്റ് ഹാർട്ട് അറ്റാക്ക്: ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം !

സൈലന്റ് ഹാർട്ട് അറ്റാക്ക്: ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം !
, ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (16:23 IST)
ഹൃദയസ്തംഭനത്തിന്റെ ലക്ഷണം കടുത്ത നെഞ്ചു വേദനയാണ് എന്ന നമ്മൾ പലരിൽ നിന്നും പറഞ്ഞു കേട്ടിട്ടുണ്ടാവും. എന്നാൽ നെഞ്ചു വേദന പോലും അനുഭവപ്പെടാതെ ഹൃദയസ്തംഭനങ്ങൾ ഉണ്ടാകും എന്നത് എത്ര പേർക്കറിയാം ? ഇത്തരം ഹൃദയസ്തംഭനങ്ങളെയാണ് നിശബ്ദ ഹൃദയസ്തംഭനം അഥവ സൈലന്റ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്.
 
ജീവിതത്തിൽ സ്വാഭാവികം എന്നു തോന്നാവുന്ന ആരോഗ്യ പ്രശ്നങ്ങൾ മാത്രമാണ് ഇവയുടെ ലക്ഷണമായി വരിക എന്നതാണ് ഏറ്റവും അപകടകരമായത്. തലകറക്കം, ശ്വാസ തടസം,. ചർദ്ദി, വലിയ ക്ഷീണം വിയർപ്പിലെ വർധനവ് എന്നിവയെല്ലാം ഹൃദയ  സ്തംഭനത്തിന്റെ കൂടി ലക്ഷണങ്ങളാണ് എന്ന് നാം തിരിച്ചറിയണം. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ. ഈ ലക്ഷണങ്ങൾ വെറുതേ തള്ളിക്കളയരുത്. 
 
അതിനാൽ തന്നെ വലിയ ക്ഷീണം അനുഹവപ്പെടുമ്പോഴോ, ശ്വാസ തടസം അനുഭവപ്പെടുമ്പോഴോ അതു വെറും സ്വാഭാവികമായി സംഭിവിക്കുന്നതായി മാത്രം കണക്കാക്കി സ്വയം ചികിത്സ അരുത്. സൈലന്റ് ഹാർട്ട് അറ്റാക്കുകൾ തിരിച്ചറിയുക വലിയ ബുദ്ധിമുട്ടേറിയ കാര്യമണ്. സാധാരനയായി രണ്ടാമത്തെ ഹൃദയസ്തംഭനം നടന്ന് ആശുപത്രിയിൽ എത്തുമ്പോഴാവും ആദ്യത്തേത് അറിയാതെ പോയി എന്ന് മനസിലാവുക. അതിനാൽ ഇടക്ക് ശാരീരിക പരിശോധന നടത്തുന്നതാണ് ഉത്തമം. ലക്ഷണങ്ങളെ ശരിയായ രീതിയിൽ തിരിച്ചറിയുക വളരെ പ്രധാനമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 19 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 19പ്രദേശങ്ങളെ ഒഴിവാക്കി