Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്കുവേണ്ടി കളിയ്ക്കേണ്ട താരം, മാറ്റിനിർത്തുന്നത് അതിശയിപ്പിയ്ക്കുന്നു: ഷെയിൻ വോൺ

വാർത്തകൾ
, ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (13:32 IST)
ദുബായ്: ഏറെ നാളുകൾക്കിടയിൽ താൻ കണ്ടതിൽവച്ച് ഏറ്റവും വിസ്മയിപ്പിയ്ക്കുന്ന താരമാണ് സഞ്ജു സാംസൺ എന്ന് മുൻ ഓസിസ് സ്പിന്നർ ഷെയിൻ വോൺ. സഞ്ജു എല്ലാ അർത്ഥത്തിലും ചാമ്പ്യനാണ് എന്നും, ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉടൻ കാണാനാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത് എന്നും ഷെയിൻ വോൺ പറഞ്ഞു. 
 
'എത്ര മികച്ച കളിയ്ക്കാരനാണ് സഞ്ജു. എല്ലാ അർത്ഥത്തിലും ചാമ്പ്യനാണ്. എല്ലാ ഷോട്ടുകളു കളിയ്ക്കാൻ കഴിയുന്നു. അതിൽ ക്വാളിറ്റിയും ക്ലാസുമുണ്ട്. ഇന്ത്യക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും സഞ്ജു കളിക്കുന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. കളിയിൽ സ്ഥിരത നിലനിർത്തി ഈ വര്‍ഷം രാജസ്ഥാനെ കിരീടം ഉയര്‍ത്താന്‍ സഞ്ജു സഹായിക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്, ഷെയിൻ വോണ്‍ പറഞ്ഞു.
 
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎൽ മത്സരത്തിൽ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. 19 പന്തിലാണ് സഞ്ജു അര്‍ധ സെഞ്ചറി നേടിയത്. 32 പന്തില്‍ 74 റണ്‍സ് നേടിയാണ് മതരസത്തിൽ താരം മടങ്ങിയത്. 9 പടുകൂറ്റൻ സിക്സറുകൾ അടങ്ങുന്നതായിരുന്നു ഈ പ്രകടനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശ്വനാഥൻ ആനന്ദിനെ കണ്ടെത്തിയ എസ്‌പി‌ബി, ആ കഥ ഇങ്ങനെ