Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രിഡ്ജിൽ ചൂടുള്ള ഭക്ഷണം സൂക്ഷിയ്ക്കരുത്, കാരണം നിസാരമല്ല: അറിയു !

ഫ്രിഡ്ജിൽ ചൂടുള്ള ഭക്ഷണം സൂക്ഷിയ്ക്കരുത്, കാരണം നിസാരമല്ല: അറിയു !
, ഞായര്‍, 3 ജനുവരി 2021 (16:29 IST)
ഫ്രിഡ്‌ജ് ഇല്ലാത്ത വീടുകള്‍ വളരെ കുറവാണ്. പുതിയ തൊഴില്‍ - ജീവിത സാഹചര്യങ്ങളില്‍ ഒരു കുടുംബത്തില്‍ വേണ്ട പ്രധാന വസ്‌തുക്കളിലൊന്നാണ് ഫ്രിഡ്ജ്. വളരെ വൃത്തിയോടെയും സൂക്ഷമതയോടെയും പരിപാലിക്കേണ്ട വസ്‌തു കൂടിയാണ് ഫ്രിഡ്‌ജ്. ഫ്രിഡ്‌ജ് വാങ്ങുമ്പോള്‍ മുതല്‍ കേള്‍ക്കുന്ന ഒരു കാര്യമാണ് ചൂടുള്ള ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കരുത് എന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നിര്‍ദേശം എന്ന് ഭൂരിഭാഗം പേരും ചിന്തിക്കുന്നുണ്ടാകും. അതിനു പലവിധ കാരണങ്ങള്‍ ഉണ്ടെന്നതാണ് വസ്‌തുത.
 
ചൂടോടെ ആഹാരം പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഭക്ഷണത്തിന്റെ പുറമെയുള്ള ഭാഗം പെട്ടെന്നു തണുക്കുകയും ഉൾഭാഗം അൽപസ്മയംകൂടി കൂടി ചൂടായിരിക്കുകയും ചെയ്യും. ഇതു സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു. ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിനുള്ളിലെ താപനില പെട്ടെന്ന് ഉയർത്തുന്നതിനാൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന മറ്റു ഭക്ഷണങ്ങൾക്കു കേടുവരാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണം ചൂടുമാറിയ ശേഷമെ പാത്രങ്ങളിലാക്കി അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണു നല്ലത്. മാംസാഹാരങ്ങൾ സൂക്ഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 57ആരോഗ്യപ്രവര്‍ത്തകര്‍ക്ക്