Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയും ഇത് സഹിയ്ക്കാൻ ബുദ്ധിമുട്ടാണ്: ഓസ്ട്രേലിയൻ പര്യടനത്തിൽ അസ്വസ്ഥത തുറന്ന് പ്രകടിപ്പിച്ച് ഇന്ത്യ

ഇനിയും ഇത് സഹിയ്ക്കാൻ ബുദ്ധിമുട്ടാണ്: ഓസ്ട്രേലിയൻ പര്യടനത്തിൽ അസ്വസ്ഥത തുറന്ന് പ്രകടിപ്പിച്ച് ഇന്ത്യ
, ഞായര്‍, 3 ജനുവരി 2021 (14:33 IST)
ഓസ്ട്രേലിയയിൽ തുടരെ ക്വാറന്റീനിൽ പോകേണ്ടിവരുന്നതിലുള്ള അതൃപ്തി പരസ്യമാക്കി ടീം ഇന്ത്യ, നാലാം ടെസ്റ്റിനായി ബ്രീസ്ബേനിലേയ്ക്ക് പുറപ്പെടാൻ ടീം ഇന്ത്യ വിസമ്മതിയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ. ദുബായിലും സിഡ്നിയിലും 14 ദിവസം വീതം തങ്ങൾ ക്വാറന്റീനിൽകഴിഞ്ഞിരുന്നു. അതിനാൽ തന്നെ ഇനിയും ക്വാറന്റീനിൽ പോകാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് ടീം ഇന്ത്യയുടെ നിലപട് എന്നാണ് വിവരം. നാലാം ടെസ്റ്റിന് മുന്നോടിയായി ബ്രീസ്ബേനിൽ ഇന്ത്യൻ ടിം ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. 
 
അതിനാൽ സിഡ്നിയിൽ തന്നെ അവശേഷിക്കുന്ന മത്സരം നടത്തണം എന്നാണ് ടീം ഇന്ത്യയുടെ ആവശ്യം. ഓസ്ട്രേലിയൻ ടീമിന് ലഭിയ്ക്കുന്ന പരിഗണന ടീം ഇന്ത്യയ്ക്കും നൽകണം എന്ന് ഇന്ത്യൻ ടീം വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 'ആറ് മാസത്തോളം പല സംസ്ഥാനങ്ങളിലായി ലോക്ക്ഡൗണില്‍ കഴിഞ്ഞാണ് കളിക്കാര്‍ ഓരോരുത്തരും വരുന്നത്. അത് എളുപ്പമുള്ള കാര്യമല്ല. വീണ്ടും ഹോട്ടലില്‍ കുടുങ്ങിയിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഗ്രൗണ്ടിലിറങ്ങാന്‍ സാധിക്കണം. ഇനി വീണ്ടും ബബിളിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നില്ല.' ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു 
 
കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച്‌ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയ ഇന്ത്യൻ ഉപനായകൻ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, നവ്ദീപ് സെയ്നി, പൃഥ്വി ഷാ എന്നിവർ ഐസലേഷനില്‍ കഴിയുകയാണ്. സംഭവത്തിൽ ചട്ടലംഘനം ഉണ്ടായോ എന്നറിയാൻ ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയും അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്,

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസീസിനെതിരെ ടെസ്റ്റ് പരമ്പര ഇന്ത്യ തന്നെ ജയിക്കണം, അത്രയും മഹത്തരമായിരുന്നു ആ തിരിച്ചുവരവ്: അക്തർ