Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുറത്ത് നിന്നുള്ള ഭക്ഷണം തിയ്യേറ്ററില്‍ അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

പുറത്ത് നിന്നുള്ള ഭക്ഷണം തിയ്യേറ്ററില്‍ അനുവദിക്കാത്ത ഉടമകളുടെ നടപടിയെ ചോദ്യം ചെയ്ത് ബോംബേ ഹൈകോടതി

പുറത്ത് നിന്നുള്ള ഭക്ഷണം തിയ്യേറ്ററില്‍ അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി
മുംബൈ , വെള്ളി, 5 ജനുവരി 2018 (08:58 IST)
സംസ്ഥാനത്തെ തിയേറ്ററുകളില്‍ പുറത്ത് നിന്നുള്ള ഭക്ഷണം കൊണ്ടുവരുന്നത് അനുവദിക്കാത്തതിനെതിരെ ബോംബെ ഹൈക്കോടതി. പുറത്ത് നിന്നുള്ള ഭക്ഷണം വിലക്കി അകത്ത് നിന്നും വന്‍ വിലക്ക് ഇവ വാങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന തിയറ്ററുടമകളുടെ നടപടി ഹൈക്കോടതി ചോദ്യം ചെയ്തത്.
 
വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് മൂന്നാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാനും ജസ്റ്റിസ് ആര്‍.എം ബോര്‍ദെ, രാജേഷ് കേട്കര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ഇത് നിയമാനുസൃതമാണോ, അതോ തന്നിഷ്ടപ്രകാരമാണോ നടപറ്റിയെന്ന കാര്യത്തിലാണ് കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയത്.
 
തിയറ്ററുകാരുടെ നടപടി നിയമ വിരുദ്ധമാണെന്നും പുറത്ത് നിന്നും കൊണ്ടു വരുന്ന ഭക്ഷണ സാധനങ്ങള്‍ വിലക്കാനുള്ള അവകാശം അവര്‍ക്കില്ലെന്നും പറഞ്ഞുകൊണ്ട് ജൈനേന്ദ്ര ബക്ഷി എന്നയാളാണ് പൊതുതാല്‍പര്യ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇത്രയും കാലം ഉറങ്ങികിടന്നവരാണ് ഇപ്പോള്‍ പാര്‍ട്ടിയുണ്ടാക്കാന്‍ വന്നിരിക്കുന്നത്‘; രജനിയുടെയും കമലിന്റെയും രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് വിജയകാന്തിന്റെ ഭാര്യ