Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപിക്കുന്നവര്‍ സ്വന്തം കരളിനെ കൊല്ലുകയാണ് ! ഫാറ്റി ലിവറും ലിവര്‍ സിറോസിസും ഭീകരന്‍മാര്‍

മദ്യപിക്കുന്നവര്‍ സ്വന്തം കരളിനെ കൊല്ലുകയാണ് ! ഫാറ്റി ലിവറും ലിവര്‍ സിറോസിസും ഭീകരന്‍മാര്‍
, ചൊവ്വ, 19 ഏപ്രില്‍ 2022 (15:27 IST)
മനുഷ്യ ശരീരത്തില്‍ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അവയവമാണ് കരള്‍. കരളിനെ രോഗാവസ്ഥയിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. കരളിനെ ഏറ്റവും ആരോഗ്യത്തോടെ കാത്തുസൂക്ഷിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുമെന്ന് സാരം. അതേസമയം, കരള്‍ പണിമുടക്കിയാല്‍ മരണം തൊട്ടടുത്ത് പതിയിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കുക. 
 
കരളിനെ രോഗാവസ്ഥയിലേക്ക് നയിക്കുന്നതില്‍ മദ്യപാനം മുന്‍പന്തിയിലാണ്. മദ്യം കരളിനകത്ത് നീര്‍ക്കെട്ടിനിടയാക്കുകയും ക്രമേണ ഫാറ്റി ലിവറിലേക്കും, ലിവര്‍ സീറോസിസിലേക്കുമെല്ലാം നയിക്കുകയും ചെയ്യുന്നു. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ മുതലായ വൈറസുകളും കരളിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാന്‍ ഇടയാക്കുന്നവയാണ്. ഇവ ബാധിക്കുന്നത് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തമാണ് കരള്‍ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കാണക്കാക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് അവസാനിച്ചിട്ടില്ല; ശ്വാസകോശ പ്രശ്‌നങ്ങള്‍ മുതല്‍ ഹൃദയാഘാതം വരെ, കുട്ടികളെ ശ്രദ്ധിക്കുക