Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപിക്കുന്നവർ ഇന്ത്യക്കാരല്ല, വിഷമദ്യ ദുരന്തത്തിന് ഇരയായവർക്ക് സഹായധനം നൽകില്ലെന്ന് ബീഹാർ മുഖ്യമന്ത്രി

മദ്യപിക്കുന്നവർ ഇന്ത്യക്കാരല്ല, വിഷമദ്യ ദുരന്തത്തിന് ഇരയായവർക്ക് സഹായധനം നൽകില്ലെന്ന് ബീഹാർ മുഖ്യമന്ത്രി
, വ്യാഴം, 31 മാര്‍ച്ച് 2022 (18:35 IST)
വിഷമദ്യ ദുരന്തം പതിവായ ബിഹാറിൽ മരണമടഞ്ഞ ആളുകൾക്ക് ധനസഹായം നൽകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ. വിഷമദ്യം ആരോഗ്യത്തിന് നല്ലൢതല്ലെന്ന് അറിഞ്ഞിട്ടും അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കാൻ തയ്യാറാവുന്നത് ജനങ്ങളാണ്. അത് വളരെ കഷ്ടമാണ്. അതിന്റെ ഉത്തരവാദിത്തം സർക്കാരിന് ഏറ്റെടുക്കാനാവില്ല. നിതീഷ് കുമാർ പറഞ്ഞു.
 
സംസ്ഥാനത്ത് മദ്യനിരോധനം കാര്യക്ഷമമായി നടക്കുന്നില്ല എന്ന പ്രതിപക്ഷ ആരോപണത്തോട് മദ്യം വിഷമാണെന്ന് അറിഞ്ഞിട്ടും അത് കുടിക്കുന്നത് അവരുടെ മാത്രം തെറ്റാണെന്നും മദ്യം കുടിക്കുന്നവരെ ഇന്ത്യക്കാരായി കരുതാൻ സാധിക്കില്ലെന്നും അവർ മഹാപാപികളാണെന്നും നീതിഷ് പ്രതികരിച്ചു. 
 
മദ്യ നിരോധനത്തിൽ ഇളവ് വരുത്തിയ നിയമം ബിഹാർ നിയമസഭയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു പാസാക്കിയിരുന്നു. പുതിയ നിയമപ്രകാരം ആദ്യ തവണ പിടിയിലാവുന്നവർക്ക് പിഴയും പിഴയടയ്ക്കാത്ത പക്ഷം ഒരു മാസം ജയിൽവാസവും അനുഭവിക്കണം.കഴിഞ്ഞ ആറ് മാസത്തിനിടെ 60 പേരാണ് വിഷമദ്യ ദുരന്തത്തിൽ ബിഹാറിൽ മരണമടഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമൂഹമാധ്യമങ്ങൾ പൗരന്റെ മൗലികാവകാശം മാനിക്കണം, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടാനാവില്ലെന്ന് കേന്ദ്രം