വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണെന്നതിനെ കുറിച്ച് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നതെന്തെന്ന് നോക്കാം. പണ്ടുകാലത്തൊക്കെ എന്തെങ്കിലും സംശയമോ ആശയ കുഴപ്പങ്ങളോ ഉണ്ടായാല്‍ അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ചോദിക്കുന്നതായിരുന്നു പതിവ്. എന്നാല്‍ ഇന്ന് എല്ലാവരുടെയും കയ്യില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉണ്ട്. ഈ ഫോണുകളാണ് അവരുടെ മികച്ച സുഹൃത്തുക്കളും. അതുകൊണ്ടുതന്നെ എന്ത് സംശയം തോന്നിയാലും പലരും ആദ്യം ചെയ്യുന്നത് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയാണ്.
പല സെര്‍ച്ച് എഞ്ചിനുകള്‍ ഉണ്ടെങ്കിലും ഗൂഗിളാണ് ഏവര്‍ക്കും പ്രിയം. നിങ്ങള്‍ ഒരു വിവാഹിതയായ സ്ത്രീയുടെ സര്‍ച്ച് ഹിസ്റ്ററി നോക്കിയാല്‍ നിങ്ങള്‍ക്ക് ഈ വിവരങ്ങളാണ് കാണാനാവുക. പഠനങ്ങള്‍ പ്രകാരം വിവാഹിതരായ കൂടുതല്‍ സ്ത്രീകളും ഇവയൊക്കെ തന്നെയാണ് സെര്‍ച്ച് ചെയ്തിരിക്കുന്നത്. അതില്‍ ഒന്നാമത്തെത് എങ്ങനെ തന്നെ ഭര്‍ത്താവിന്റെ സ്‌നേഹം കൂടുതല്‍ നേടാം, ബ്യൂട്ടി ടിപ്‌സ്, വസ്ത്രങ്ങള്‍ എന്നിവയാണ്. രണ്ടാമതായി അധികംപേരും ചര്‍ച്ച ചെയ്തിരിക്കുന്നത് കുക്കിംഗ് വീഡിയോകളാണ്.
നല്ല രീതിയില്‍ പാചകം ചെയ്ത് ഭര്‍ത്താവിനെയും കുടുംബത്തെയും സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള കുക്കിംഗ് വീഡിയോകള്‍ സെര്‍ച്ച് ചെയ്യുന്നത്. മറ്റൊന്ന് ഗിഫ്റ്റിംഗ് ഓപ്ഷനുകളാണ്. ഓരോ അവസരങ്ങളിലും നല്‍കേണ്ട ഗിഫ്റ്റുകള്‍ എങ്ങനെയായിരിക്കണം എന്നാണ് ഇതില്‍ സര്‍ച്ച് ചെയ്തിരിക്കുന്നത്.