Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷന്മാര്‍ പതിവായി കൂണ്‍ കഴിച്ചാല്‍ നേട്ടം പലത്

പുരുഷന്മാര്‍ പതിവായി കൂണ്‍ കഴിച്ചാല്‍ നേട്ടം പലത്

മെര്‍ലിന്‍ സാമുവല്‍

, വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (18:13 IST)
നാട്ടിന്‍ പുറങ്ങളില്‍ സര്‍വ്വ സാധാരണമായിട്ട് ഒരു കാലത്ത് ലഭിച്ചിരുന്ന ഒന്നാണ് കൂണ്‍. ഇടിയും മഴയുമുള്ള സമയങ്ങളില്‍ വീടിനോട് ചേര്‍ന്നുള്ള പുരയിടങ്ങളിലും മരങ്ങളുടെ ചുവട്ടിലും മുളച്ചുവരുന്ന കൂണ്‍ അമ്മമാരുടെ ഇഷ്‌ട വിഭവങ്ങളില്‍ ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. മുതിര്‍ന്നവരെ പോലെ കുട്ടികളും കൂള്‍ ഇഷ്‌ടപ്പെടുന്നുണ്ട്.

വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും കലവറയായ കൂണ്‍ പലവിധമുണ്ട്. ചിലത് ഭക്ഷ്യയോഗ്യമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണയോഗ്യമായ കൂണുകള്‍ വൃത്തിയാക്കിയ ശേഷം മഞ്ഞള്‍ പുരട്ടി വെക്കണം. ഏതെങ്കിലും തരത്തിലുള്ള വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അവയെ ഇല്ലാതാക്കാന്‍ ഈ രീതിയിലൂടെ സഹായിക്കും.

കൂണ്‍ പതിവായി കഴിക്കുന്നത് മധ്യവയസ്‌കരും പുരുഷന്മാരും മികച്ചതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധ്യത കുറയ്ക്കാൻ കൂൺ സഹായിക്കുമെന്നാണ് ഇന്റർനാഷനൽ ജേണൽ ഓഫ് കാൻസറിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ജപ്പാനിലെ തൊഹോക്കു സർവകലാശാല സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകനായ ഷു ഷാങ്ങിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരികത്തെ സുന്ദരമാക്കാൻ ഇതാ ചില വഴികൾ