Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ഇ – സിഗരറ്റ് ?; ഞെട്ടിക്കുന്ന വിലയും പ്രത്യേകതയും!

എന്താണ് ഇ – സിഗരറ്റ് ?; ഞെട്ടിക്കുന്ന വിലയും പ്രത്യേകതയും!
ന്യൂഡൽഹി , ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (17:47 IST)
രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇവയുമായി നിര്‍മ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളെല്ലാം തന്നെ നിരോധിച്ചു.

ഒരുവര്‍ഷം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ചുമത്തിക്കൊണ്ടാണ് ഇ സിഗരറ്റ് നിരോധന നിയമം വന്നത്. എന്നാല്‍, എന്താണ് ഇ സിഗരറ്റ് എന്ന് പലര്‍ക്കും അറിയില്ല. നിരോധനം വന്നിട്ടും ഇവയുടെ ഉപയോഗം എന്താണെന്നും എങ്ങനെയായിരുന്നു ഇത് രാജ്യത്ത് പ്രചാരം നേടിയതെന്നും അറിയാത്തവര്‍ ധാരാളമാണ്.

നിക്കോട്ടിന്‍ അടങ്ങിയ സിഗരറ്റില്‍ നിന്നും മോചനം നേടുക എന്ന ഉദ്ദേശത്തോടെയാണ് ഭൂരിഭാഗം പേരും ഇ സിഗരറ്റില്‍ ആശ്രയം കണ്ടെത്തിയത്. ഐടി മേഖലയിലുള്ളവരായിരുന്നു ഉപഭോക്‍താക്കള്‍. ഇവരില്‍ സ്‌ത്രീകളും ഉള്‍പ്പെടുന്നുണ്ട്.

ഒറ്റ നോട്ടത്തില്‍ സിഗരറ്റ് എന്ന് തോന്നിപ്പിക്കുകയും ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന പ്ലാസ്‌റ്റിക് ഉപകരണവുമാണ് ഇ സിഗരറ്റ്. നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളും ചേർത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണ് ഉള്ളിലുള്ളത്. ഇത് ചൂടാകുമ്പോൾ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്കു വലിക്കുന്നത്.

സാധാരണക്കാര്‍ക്ക് താങ്ങാന്‍ പോലുമാകാത്ത ഉയര്‍ന്ന വിലയാണ് മറ്റൊരു പ്രത്യേകത. മൂവായിരം മുതല്‍ മുപ്പതിനായിരം രൂപ വരെ വിലയുണ്ട് ഇവയ്‌ക്ക്. നിക്കോട്ടിൻ ട്യൂബ്, അതിന്റെ രുചി എന്നിവ അനുസരിച്ചാണു വില വ്യത്യാസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർത്തവവും അന്ധവിശ്വാസങ്ങളും