Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളുടെ ശരീരത്തിന് പ്രോട്ടീനുകള്‍ ദഹിപ്പിക്കാന്‍ കഴിയുന്നില്ല എന്നതിന്റെ 5 ലക്ഷണങ്ങള്‍

Protein Deficient Signs

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 28 ജനുവരി 2025 (16:09 IST)
പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പിന്റെ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകമാണ് പ്രോട്ടീന്‍. എന്നാല്‍ ദഹനം എന്നത് എല്ലാവരിലും ഒരുപോലെയല്ല. മാത്രമല്ല പലപ്പോഴും പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ പ്രയാസമാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍ പ്രോട്ടീനുമായി ബന്ധപ്പെട്ട നിരവധി ദഹന പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ്. 
 
നിങ്ങളുടെ ശരീരത്തിന് പ്രോട്ടീന്‍ ശരിയായി ദഹിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാം. നിങ്ങളുടെ കാലുകള്‍, പാദങ്ങള്‍, കൈകള്‍ എന്നിവയില്‍ നീര്‍വീക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ ശരിയായി ദഹിപ്പിക്കാന്‍ കഴിയാതെ വരാം. പ്രോട്ടീന്‍ നിങ്ങളുടെ ശരീരത്തിന് ഇന്ധനം പോലെ പ്രവര്‍ത്തിക്കുന്നു. കലോറിയുടെ മൂന്ന് ഉറവിടങ്ങളില്‍ ഒന്നാണിത്. എന്നാല്‍ നിങ്ങളുടെ ശരീരത്തിന് ശരിയായി പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കില്ല. 
 
ഇത് വീണ്ടും വീണ്ടും ഭക്ഷണം കഴിക്കുന്നതിനിടയാക്കും. നിങ്ങള്‍ക്ക് എപ്പോഴും വിശപ്പ് അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ പ്രോട്ടീനിന്റെ അഭാവം ഉണ്ടാവുകയാണെങ്കില്‍ നിങ്ങളുടെ മുറിവുകള്‍ മറ്റും ഉണങ്ങാന്‍ ഒരുപാട് സമയം എടുക്കും. മാത്രവുമല്ല നിങ്ങക്ക് വ്യായാമങ്ങളൊക്കെ ചെയ്യാനും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. മറ്റൊന്ന് നിരന്തരം ഉണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Best Time to Eat Rice: ചോറ് കഴിക്കാന്‍ ഏറ്റവും നല്ല സമയം ഇതാണ്