Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുനീത് രാജ്കുമാറിന്റെ രണ്ട് കണ്ണുകള്‍ നാല് പേര്‍ക്ക് കാഴ്ച നല്‍കിയത് എങ്ങനെ?

Puneeth Rajkumar
, ബുധന്‍, 3 നവം‌ബര്‍ 2021 (08:25 IST)
അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ രണ്ട് കണ്ണുകള്‍ മരണശേഷം ദാനം ചെയ്തിരുന്നു. ഈ രണ്ട് കണ്ണുകള്‍ കൊണ്ട് നാല് പേരാണ് കാഴ്ചയുടെ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. മൂന്ന് യുവാക്കളും ഒരു യുവതിയും. നാല് പേര്‍ക്കും 20-30 ഇടയിലാണ് പ്രായം. ഒരാളുടെ രണ്ട് കണ്ണുകള്‍ എങ്ങനെ നാല് പേര്‍ക്ക് കാഴ്ച നല്‍കുമെന്നാണ് പലരുടെയും സംശയം. ഒടുവില്‍ നേത്രവിദഗ്ധര്‍ തന്നെ ഇതിനു മറുപടി നല്‍കുകയാണ്. 
 
നാരായണ നേത്രാലയയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഡോ.രാജ്കുമാര്‍ ഐ ബാങ്കിലാണ് പുനീത് രാജ്കുമാറിന്റെ രണ്ട് കണ്ണുകള്‍ ദാനം ചെയ്തത്. പുനീതിന്റെ പിതാവ് രാജ്കുമാറിന്റെയും മാതാവ് പാര്‍വതാമ്മയുടെയും കണ്ണുകള്‍ മരണശേഷം ദാനം ചെയ്തിരുന്നു. 
 
പുനീതിന്റെ കണ്ണിലെ കോര്‍ണിയ പാളികള്‍ ഭാഗിച്ചാണ് നാല് പേര്‍ക്ക് കാഴ്ച നല്‍കുന്ന രീതിയില്‍ ശസ്ത്രക്രിയ നടത്തുന്നത്. ഓരോ കോര്‍ണിയ പാളിയേയും രണ്ടായി ഭാഗിക്കും. അങ്ങനെ പുനീതിന്റെ രണ്ട് കോര്‍ണിയ പാളികളില്‍ നിന്ന് നാല് പേര്‍ക്ക് കാഴ്ച ലഭിക്കും. അതായത്, കോര്‍ണിയയുടെ ഉയര്‍ന്നതും ആഴമേറിയതുമായ പാളികള്‍ വേര്‍തിരിച്ചെടുക്കുകയാണ് ആദ്യം ചെയ്യുക. കോര്‍ണിയയുടെ മുകള്‍ ഭാഗത്ത് രോഗമുള്ള രണ്ട് രോഗികള്‍ക്ക് പുനീതിന്റെ കോര്‍ണിയയുടെ പാളിയുടെ മുകള്‍ഭാഗം മാറ്റിവയ്ക്കും. താഴ്ഭാഗത്ത് അഥവാ ഡീപ് കോര്‍ണിയല്‍ പാളിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് പുനീതിന്റെ കോര്‍ണിയല്‍ പാളിയുടെ താഴ്ഭാഗം മാറ്റിവയ്ക്കും. 
 
'സാധാരണയായി, മരിച്ച ഒരാളില്‍ നിന്നുള്ള രണ്ട് കോര്‍ണിയകള്‍ രണ്ട് കോര്‍ണിയ അന്ധരായ രോഗികളിലേക്ക് മാറ്റിവയ്ക്കുകയാണ് ചെയ്യുക. പക്ഷേ, നാല് വ്യത്യസ്ത രോഗികള്‍ക്ക് കാഴ്ച വീണ്ടെടുക്കാന്‍ ഞങ്ങള്‍ പുനീതിന്റെ കോര്‍ണിയല്‍ ടിഷ്യുകള്‍ ഉപയോഗിച്ചു,' നാരായണ നേത്രാലയ ചെയര്‍മാന്‍ ഡോ.ബുജാങ് ഷെട്ടി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യര്‍ ദുബായിലെത്തിയപ്പോള്‍, പുതിയ ലുക്കില്‍ താരം, വീഡിയോ കാണാം