Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും രോഗങ്ങള്‍ വരും, രണ്ടുതരത്തില്‍!

സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും രോഗങ്ങള്‍ വരും, രണ്ടുതരത്തില്‍!

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 16 ഒക്‌ടോബര്‍ 2024 (18:55 IST)
പാവപ്പെട്ടവരെ അപേക്ഷിച്ച് പണക്കാരായ ആളുകള്‍ക്ക് കാന്‍സര്‍ രോഗം കൂടുതല്‍ വരാന്‍ ജനിതകപരമായി സാധ്യത കൂടുതലാണെന്ന് പഠനം. ഫിന്‍ലാന്റിലെ ഹെല്‍സിങ്കി യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. ജീവിത സാഹചര്യങ്ങളും രോഗങ്ങളും എന്നതിലായിരുന്നു പഠനം. സാധാരണയായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സമ്പന്നരെ അപേക്ഷിച്ച് ധാരാളം അസുഖങ്ങള്‍ വരാനും മരണപ്പെടാനും സാധ്യത കൂടുതലെന്നാണ് വിശ്വാസം. എന്നാല്‍ ചിലതരം കാന്‍സറുകളുടെ കാര്യത്തില്‍ ഇത് തെറ്റാണെന്നാണ് പഠനം പറയുന്നത്. ബ്രെസ്റ്റ് കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തുടങ്ങി ചിലതരം കാന്‍സറുകള്‍ കൂടുതലായി സമ്പന്നരില്‍ കാണപ്പെടുന്നു. 
 
ഫിന്‍ലാന്റിലെ 2.80 ലക്ഷം പേരിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് 35നും 80നും ഇടയ്ക്കാണ് പ്രായം. അതേസമയം സമ്പന്നരല്ലാത്തവര്‍ക്ക് ജനിതകപരമായി പ്രമേഹം, വിഷാദം, ശ്വാസകോശ അര്‍ബുദം എന്നിവ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദഹന പ്രശ്നത്തിന് വീട്ടിൽ തന്നെ പരിഹാര മാർഗം