Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുക്കളയിലെ ഈ രണ്ടു സാധനങ്ങളുടെ ഉപയോഗം കുറയ്ച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളെ അകറ്റാം

അടുക്കളയിലെ ഈ രണ്ടു സാധനങ്ങളുടെ ഉപയോഗം കുറയ്ച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളെ അകറ്റാം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 28 നവം‌ബര്‍ 2024 (12:59 IST)
നിങ്ങള്‍ ഈ രണ്ടു വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആരോഗ്യത്തോടെ ഇരിക്കാനും ഭാവിയില്‍ മാരകമായ അസുഖങ്ങളെ ചെറുക്കാനും സാധിക്കും. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ആ രണ്ടു വസ്തുക്കള്‍ എന്തെന്നറിയണ്ടേ? ഉപ്പും പഞ്ചസാരയും ആണ് അവ. ഇവയുടെ ഉപയോഗം ആവശ്യത്തിനല്ലെങ്കില്‍ അത് ഭാവിയിലും ഇപ്പോഴും നിങ്ങള്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. പഞ്ചസാര നിങ്ങള്‍ അധികമായി കഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തോടെ ദോഷകരമായി ബാധിക്കും. എന്നാലിത് നേരിട്ട് നിങ്ങളുടെ ഹൃദയത്തെ ബാധിക്കില്ല. 
 
പകരം പതിയെ നിങ്ങളുടെ ഓരോ അവയവത്തെയും നിങ്ങളുടെ ശരീരത്തിലെ ഓരോ പ്രവര്‍ത്തനങ്ങളെയും തകരാറിലാക്കുകയും നിങ്ങളുടെ ആരോഗ്യത്തെ തന്നെ മൊത്തമായി നശിപ്പിക്കുകയും ചെയ്യുന്നു. പഞ്ചസാര നേരിട്ട് കഴിക്കണം എന്നില്ല പഞ്ചസാര അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതുപോലെതന്നെ ഉപ്പില്‍ അടങ്ങിയിരിക്കുന്ന സോഡിയം നമ്മുടെ ശരീരത്തിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണ്. 
 
എന്നിരുന്നാലും സോഡിയത്തിന്റെ അമിതമായുള്ള ഉപയോഗം രക്തസമ്മര്‍ദ്ദം ഉണ്ടാക്കുകയും ഇത് നിങ്ങളുടെ ഹൃദയ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ വൃക്കകള്‍, കരള്‍ മറ്റ് അനുബന്ധ രോഗങ്ങള്‍ എന്നിവയിലേക്കും നയിക്കും. ആരോഗ്യവാനായ ഒരു വ്യക്തി ഒരു ദിവസം 1500 mg സോഡിയം മാത്രം ഈ കഴിക്കാന്‍ പാടുള്ളൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോന്നിയ പോലെ തുറക്കരുത് കോണ്ടം പാക്കറ്റ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക