ശരീരം വിയര്‍ക്കാത്തതു കൊണ്ട് മഴക്കാലത്ത് സ്ഥിരം കുളിക്കേണ്ട ആവശ്യമില്ലെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇതൊരു തെറ്റായ ചിന്താരീതിയാണ്. മഴക്കാലമാണെങ്കിലും ദിവസവും കുളിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
സീസണ്‍ ഏതാണെങ്കിലും അന്തരീക്ഷത്തില്‍ പൊടിയും സൂക്ഷ്മാണുക്കളും സജീവമായിരിക്കും. അത് ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത എപ്പോഴും വളരെ കൂടുതലാണ്. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം നിറയുകയും ഇത് ബാക്ടീരിയ, വൈറസ് എന്നിവയ്ക്ക് ത്വരിത വേഗത്തില്‍ വളരാന്‍ സാഹചര്യമൊരുക്കുകയും ചെയ്യുന്നു. മഴക്കാലത്ത് മലിനമായ മഴവെള്ളത്തിലൂടെ നടക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നു. മിക്ക പകര്‍ച്ച വ്യാധികളുടെയും കാരണം ഇതാണ്. അതുകൊണ്ട് മഴക്കാലത്ത് ആണെങ്കിലും ദിവസവും കുളിച്ചിരിക്കണം. ഇത് അണുബാധ തടയാന്‍ സഹായിക്കും.