കട്ടൻ കാപ്പിയും കട്ടൻ ചായയും ഒരു വീക്നെസ് ആണോ? ഗുണങ്ങളേറെ

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2019 (15:46 IST)
ചായയും കാപ്പിയും നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി ഇഴുകിച്ചേര്‍ന്നതാണ്. ഇവയിൽ ഏതെങ്കിലും ഒന്നില്ലാതെ ദിവസം തള്ളിനീക്കുക പ്രയാസമായിരിക്കും. ഇവയ്ക്ക് രണ്ടിനും നിരവധി ഗുണങ്ങളാണുള്ളത്. കട്ടന്‍ ചായ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു ഉത്തമ മാര്‍ഗ്ഗമാണ്.  
 
തേയിലയില്‍ കൊഴുപ്പിന്റെ അംശം കുറയ്‌ക്കുന്ന ഘടകങ്ങള്‍ ധാരാളമുണ്ട്. പക്ഷേ പാലിന്റെ അംശം കലര്‍ന്ന ചായ കുടിക്കുമ്പോള്‍ കൊഴുപ്പ് അടിഞ്ഞുകൂടി ശരീരഭാരം വര്‍ദ്ധിക്കുന്നു.
 
തേയിലയില്‍ അടങ്ങിയിരിക്കുന്ന തിയഫ്ലേവിന്‍സ്, തിയറുബിഗിന്‍ എന്നീ ഘടകങ്ങള്‍ പൊണ്ണത്തടിയെ നിയന്ത്രിക്കുന്നതിനുള്ള ഘടകങ്ങളാണ്. എന്നാല്‍ പാലുമായി തേയില കലരുമ്പോള്‍ ഇവയുടെ പ്രവര്‍ത്തനശേഷി കുറയുകയും അത് കൊഴുപ്പ് അടിയുന്നതിന് കാരണമാകുകയും ചെയ്യുന്നു.  
 
ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ നല്ലത് കട്ടൻകാപ്പി തന്നെയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഓർമ ശക്തി വർധിപ്പിക്കാൻ ഉത്തമമായ ഒരു പാനിയമാണ് കട്ടൻകാപ്പി. കട്ടൻകാപ്പിക്ക് തലച്ചോറിന്റെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള കഴിവുള്ളതിനാലാണ് ഇത്. കാപ്പി ശരീരത്തിന് ഉൻമേഷം നൽകുമെന്ന് നമുക്കറിയാം. കപ്പി കുടിക്കുന്നതിലൂടെ കൂടുതൽ കായികബലം കൈവരികകൂടി ചെയ്യും എന്നത് അധികം ആർക്കും അറിയില്ല.
 
ടെൻഷൻ, സ്ട്രെസ്, ഡിപ്രഷൻ തുടങ്ങിയ മനസിക പ്രശ്നങ്ങളെ ചെറുക്കുന്നതിനും കട്ടൻകാപ്പിക്ക് പ്രത്യേക കഴിവാണുള്ളത്. കട്ടൻ കാപ്പി നാഡീവ്യവസ്ഥയെ കൂടുതൽ കര്യക്ഷമമാക്കി മാറ്റുകയും. സന്തോഷം നൽകുന്ന ഹോർമോണുകൾ കൂടുതൽ ഉത്പാതിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ വിഷപദാർത്ഥങ്ങൾ പുറം തള്ളനുന്നതിനും കട്ടൻകാപ്പി ദിവസേന കുടിക്കത്തിലൂടെ സാധിക്കും. .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാല്‍ വേദനയ്ക്ക് കാരണമാകും, അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

91 ശതമാനം ഫലപ്രദം, ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്സിൻ, അംഗീകാരം നൽകി ബ്രസീൽ

100 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ കൂടുതലായി താമസിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

പച്ചക്കറി മാത്രം കഴിച്ചതുകൊണ്ട് ശരീരത്തിനു എന്തെങ്കിലും ഗുണമുണ്ടോ?

ഇത്തരം പെരുമാറ്റമുള്ളയാളാണോ, നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

അടുത്ത ലേഖനം
Show comments