60 വയസുകാരനാവാന്‍ കോടികള്‍ പൊടിച്ച 35കാരന്‍, ലുക്ക് കണ്ടാല്‍ ഞെട്ടും!

ചൊവ്വ, 21 നവം‌ബര്‍ 2017 (12:06 IST)
പവല്‍ ലാഡ്സിയാക് ആണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ താരം. ലോകത്തിലെ ഏറ്റവും മികച്ച ശരീരസൌന്ദര്യമുള്ളവരില്‍ ഒരാളായ പവല്‍ ലാഡ്സിയാക് ഒരു അറുപതുകാരനാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കാം. നരച്ചമുടിയും താടിയും ഉള്ള ലുക്ക് അങ്ങനെ ഒരു തെറ്റിദ്ധാരണ നല്‍കുന്നതില്‍ അത്ഭുതമില്ല.
 
എന്നാല്‍, അദ്ദേഹം 35 വയസ് മാത്രമുള്ള ഒരാള്‍ ആണെന്ന് എത്രപേര്‍ക്ക് അറിയാം? ഈ ഓള്‍ഡ്മാന്‍ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്ക് ലഭിക്കാനായി ഏറെ പണം ചെലവഴിച്ചു പവല്‍ ലാഡ്സിയാക്. ഈ ലുക്കിലാണ് അദ്ദേഹം ഏറ്റവും ഹോട്ട് എന്നാണ് സ്ത്രീ ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. 
 
പോളണ്ടിലെ വാര്‍സോ സ്വദേശിയായ പവലിന് ഈ ലുക്ക് മാറ്റം വന്നതിന് ശേഷം ആരാധകരുടെ എണ്ണം കൂടി. ഇപ്പോള്‍ ലോകമെമ്പാടുനിന്നുമായി സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 339000 കടന്നിരിക്കുകയാണ്.
 
ഏത് ലുക്കിലാണ് താന്‍ കൂടുതല്‍ സ്റ്റൈലിഷ് എന്നതിന് വോട്ട് രേഖപ്പെടുത്താന്‍ പവല്‍ തന്‍റെ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും കൂടുതല്‍ വോട്ട് അദ്ദേഹത്തിന്‍റെ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിന് കിട്ടുമെന്ന് പ്രതീക്ഷിക്കാം.
 
ഇന്‍സ്റ്റാഗ്രാം ഫിറ്റ്‌നസ് മോഡല്‍ എന്ന നിലയില്‍ അന്താരാഷ്ട്ര പ്രശസ്തനായ പവല്‍ ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം ഫോട്ടോ പോസ്റ്റ് ചെയ്ത് തന്‍റെ ആരാധകരെ സന്തോഷിപ്പിക്കുന്നു. 

ചിത്രങ്ങള്‍ക്ക് കടപ്പാട്: പവലിന്‍റെ ഇന്‍സ്റ്റാഗ്രാം പേജ്

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അറിഞ്ഞോളൂ... പപ്പായ തിന്നാല്‍ രണ്ടുണ്ട് കാര്യം !