Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൈറോയിഡ് രോഗമുള്ളവര്‍ എന്തൊക്കെ കഴിക്കണം ?

തൈറോയിഡ് രോഗമുള്ളവര്‍ എന്തൊക്കെ കഴിക്കണം ?
, ശനി, 4 മെയ് 2019 (19:40 IST)
വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് തൈറോയിഡ്. പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. ഹൈപ്പോതൈറോയ്ഡിസവും ഹൈപ്പർ തൈറോയ്ഡിസവും.

പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്ക് മൂന്നിരട്ടി സാധ്യതയാണ് തൈറോയിഡ് രോഗങ്ങള്‍ വരാന്‍. നിത്യ ജീവിതത്തില്‍ പ്രകടമാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും തൈറോയിഡ് കാരണമാകും.

എന്ത് കഴിക്കണമെന്ന ആശങ്ക തൈറോയിഡ് രോഗമുള്ളവരില്‍ കാണാറുണ്ട്. ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം ഇത്തരക്കാര്‍. അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങളും ധാരാളം വെള്ളവും പഴങ്ങളും പച്ചക്കറിയും ധാരാളമായി കഴിക്കണം.

ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയ്ക്കാന്‍‌ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. ഹൈപ്പര്‍ തൈറോയിഡിസമുളളവര്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഗ്രീന്‍ ടീ കുടിച്ചാല്‍ തടി കുറയുക മാത്രമല്ല മറിച്ച്‌ രോഗപ്രതിരോധ ശക്തി കൂടുകയും ചെയ്യും.

തൈറോയിഡ് ഹോർമോണ്‍ ശരിയായ അളവിൽ ഉല്പാദിപ്പിക്കപ്പെടണമെങ്കിൽ ഭക്ഷണത്തിൽ അയഡിൻ, കാത്സ്യം, നിയാസിൻ, സിങ്ക് ജീവകങ്ങളായ ബി12, ബി6, സി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിരിക്കണം. കടൽ വിഭവങ്ങളിൽ അയഡിൻ സമൃദ്ധമായടങ്ങിയിട്ടുണ്ട്.

തവിടുകളയാത്ത അരിയിൽ തൈറോയ്ഡ് ഹോർമോൺ ഉല്പാദനത്തിനാവശ്യമായ നിയാസിൻ ധാരാളമടങ്ങിയിട്ടുണ്ട്. ഹൈപ്പോതൈറോയ്ഡിസമുളളവരിൽ മലബന്ധം സാധാരണമാണ്. നാരുകൾ ധാരാളമടങ്ങിയ ഇലക്കറികളും പഴവർഗങ്ങളും പച്ചക്കറികളും കഴിച്ച് മലബന്ധം ഒഴിവാക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടയിൽനിന്നും വാങ്ങുന്ന കറിവേപ്പിലയിലെ വിഷം കളയാൻ ഒരു നാ‍ടൻ വിദ്യ ഇതാ !