Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുമ അകറ്റാം, ഇതാ ചില നാടൻവിദ്യകൾ !

ചുമ അകറ്റാം, ഇതാ ചില നാടൻവിദ്യകൾ !
, ബുധന്‍, 28 ഒക്‌ടോബര്‍ 2020 (15:22 IST)
പലരെയും കുഴപ്പിക്കുന്ന ഒരു പ്രശ്നമാണ് ചുമ. നിസാര പ്രശ്നമെന്ന് തള്ളിക്കളയാന്‍ വരട്ടെ. ചിലപ്പോള്‍ ചുമ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ പോലും പലരും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഒരു ഇന്‍റര്‍‌വ്യൂവില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു ബെര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് നിങ്ങള്‍ക്ക് ചുമ ഒരു വില്ലനായി മാറുന്നതെങ്കിലോ?
 
സിമ്പിളായി ചുമയെ എങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം. നമ്മുടെ നാട്ടിന്‍‌പുറത്തെ പ്രയോഗങ്ങളൊക്കെ മതി ചുമ പമ്പ കടക്കും. ഇഞ്ചിയും തുളസിയും കുരുമുളകുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചുമ മാറാന്‍ നല്ല ബെസ്റ്റ് മരുന്നാണ്. കല്‍ക്കണ്ടം ചുമ മാറാന്‍ നല്ലതാണ്. കല്‍ക്കണ്ടവും ഒരു കഷ്ണം ചെറിയ ഉള്ളിയും ചേര്‍ത്ത് ചതച്ച് അതിന്‍റെ നീര് കുടിച്ചാല്‍ മതി. സവാള ജ്യൂസില്‍ നാരങ്ങാ നീര് ചേര്‍ത്ത് തിളപ്പിച്ച ശേഷം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ചുമ മാറാന്‍ സഹായിക്കും.
 
അയമോദകവും ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് കഴിക്കുന്നത് ചുമ വിട്ടുമാറാന്‍ സഹായിക്കും. ചൂടുവെള്ളത്തില്‍ വെളുത്തുള്ളി ചതച്ചിട്ട ശേഷം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. കല്‍ക്കണ്ടവും കുരുമുളക് പൊടിയും മിശ്രിതപ്പെടുത്തിയത് ഒരു സ്‌പൂണ്‍ വീതം കഴിക്കുന്നത് ചുമയുടെ ആധിക്യം കുറയ്‌ക്കും. ആടലോടകവും കുരുമുളകും ചേര്‍ത്ത് അരച്ചെടുക്കുന്ന മിശ്രിതം തേനില്‍ ചാലിച്ച് കഴിക്കുന്നതും നല്ലതാണ്. ഉലുവ കഷായം വെച്ച് കഴിച്ചാലും ചുമയ്‌ക്ക് ശമനം ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത് 7665പേര്‍