മെലിഞ്ഞ ശരീരം പലരെയും അലട്ടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ്. തടിയുള്ള ശരീരം സ്വന്തമാക്കുന്നതിനായി പലതും പരീക്ഷിക്കുന്നവരാണ് നമ്മളീൽ പലരും. ഇതിനായി അമിതമായി ആഹാരം കഴിക്കുന്നവർ പോലുമുണ്ട്. പക്ഷേ എന്നിട്ടും തടിയിൽ മാറ്റമൊന്നും കാണുന്നില്ല എന്ന് മിക്കവരും പരാതി പറയാറുണ്ട്.
എന്നാൽ തടി വക്കാനുള്ള ചില മാർഗങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. തടി വക്കുക എന്നതല്ല. ആരോഗ്യകരമായി തടിയും ഭാരവും വർധിപ്പിക്കുക എന്നതാണ് പ്രധാനം. ഇതിനായി അമിതമായി ഭക്ഷണം കഴിച്ചതുകൊണ്ട് കാര്യമായില്ല. ആഹാരക്രമത്തിൽ പൂർണമായും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
ഭാരവും തടിയും വർധിപ്പിക്കുന്നതിനായി ആദ്യം ചായ കാപ്പി തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. പകരം. രണ്ട് നേരം പാൽ കുടിക്കുക ശരീര പേഷികളുടെ വളർച്ച് പാൽ ഉത്തമമാണ്. ആഹാരക്രമത്തിൽ അന്നജം കൂടുതൽ അടങ്ങിയ ആഹാര പദാർത്ഥങ്ങൾ ഉൾപ്പെടുത്തുക. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയിൽ ധരാളം അന്നജം അടങ്ങിയിട്ടുണ്ട്.
തടിവക്കാൻ ഉത്തമമായ മറ്റൊരു ആഹാരമാണ് നേന്ത്രപ്പഴം ഇത് ദിവസേന കഴിക്കുന്നത് നല്ലതാണ്. ഉണക്കിയ പഴങ്ങൾ, അണ്ടിപ്പരിപ്പ്, ബദാം എന്നിവ ദിവസേന കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് വേണ്ട പ്രോട്ടീൻ നൽകുന്നതിന് ആവശ്യത്തിന് മാംസാഹാരവും ഭക്ഷനക്രമത്തിൽ ഉൾപ്പെടുത്തുക.