ലോക്ഡൗണിൽ വീട്ടിലിരിക്കുന്നവർക്ക് സന്തോഷം നൽകുന്ന ഫീച്ചറുമായി ഗൂഗിളിന്റെ വീഡിയോ കോൾ ആപ്പ് ഗൂഗിൽ ഡുവോ. 12 പേർക്ക് ഒരുമിച്ച് വീഡിയോ കോൾ ചെയ്യാവുന്ന വിധത്തിൽ ഗ്രൂപ്പ് വീഡിയോ കോളിലാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ലോക്ഡൗണിൽ വെർച്വൽ ആയി അളുകൾ ഒത്തുകൂടാനള്ള ഇടം ഒരുക്കുകയാണ് ഗൂഗിൾ ഡുവോ.
ഗൂഗിൾ ഡുവോയുടെ ആരംഭ കാലത്ത് രണ്ടുപേർക്ക് മാത്രമാണ് ഗ്രൂപ്പ് കോൾ ചെയ്യാൻ സാധിച്ചിരുന്നത്. പിന്നീട് ഇത് നാലായും അടുത്തിടെ എട്ടായും വർധിപ്പിച്ചിരുന്നു. ഇപ്പോൾ എട്ടിൽ നിന്നുമാണ് 12 ആക്കി ഉയർത്തിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് വീഡിയോ കോൾ ആപ്പുകളുടെ പ്രചാരം വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ട് സംസാരിക്കുന്നതിന് വീഡിയോ കോൾ ആപ്പുകളെയാണ് ആളുകൾ ഉപയോഗപ്പെടുത്തുന്നതിനാലാണ് ഇത്. വാട്ട്സ് ആപ്പിലും ഫെയിസ്ബുക്കിലും ഉൾപ്പെടെ ഗ്രൂപ്പ് വീഡിയോ കൊളിങ്ങ് സവിധാനങ്ങൾ ഉണ്ട് എങ്കിലും പരിമിതമായ ആളുകളെ മാത്രമേ വീഡിയോ കോളിൽ ഉൾപ്പെടുത്താൻ സാധിക്കു.