അമിതമായി വിയര്‍ക്കുന്നുണ്ടോ നിങ്ങള്‍? ചെറുനാരങ്ങ കൊണ്ട് മറികടക്കാം

Webdunia
വെള്ളി, 16 ജൂലൈ 2021 (21:33 IST)
ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയര്‍പ്പ്. ചെറിയ രീതിയില്‍ നടന്നാല്‍ പോലും ശരീരം വിയര്‍ക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയര്‍പ്പിനെ അകറ്റാന്‍ നിരവധി വഴികളുണ്ട്. അതിലൊന്നാണ് ചെറുനാരങ്ങയുടെ ഉപയോഗം. നാരങ്ങ സിട്രസ് ഫ്രൂട്ടാണ്. ആസിഡിന്റെ അളവ് നന്നായി ഉള്ളതിനാല്‍ അമിത വിയര്‍പ്പ് അകറ്റാന്‍ നാരങ്ങ സഹായിക്കും. ഒന്നുകില്‍ ഒരു ചെറു നാരങ്ങയുടെ പകുതി മുറിച്ചെടുത്ത ശേഷം നിങ്ങളുടെ കക്ഷത്തിന്റെ ഭാഗങ്ങളില്‍ മസാജ് ചെയ്യാം. അതല്ലെങ്കില്‍ ചെറിയ അളവില്‍ നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം ബേക്കിങ് സോഡയുമായി കലര്‍ത്തി പഞ്ഞിയില്‍ മുക്കി ഈ ഭാഗങ്ങളില്‍ പുരട്ടാം. ഇത് ഒരു പരിധിവരെ വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കും. അതേസമയം, നന്നായി വെള്ളം കുടിക്കുന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുന്നതും വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

അടുത്ത ലേഖനം
Show comments