Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ലോറിൻ കലർന്ന വെള്ളം അപകടകരമോ ?; ആസ്‌തമയുള്ളവര്‍ തീര്‍ച്ചയായും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

ക്ലോറിൻ കലർന്ന വെള്ളം അപകടകരമോ ?; ആസ്‌തമയുള്ളവര്‍ തീര്‍ച്ചയായും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
, തിങ്കള്‍, 20 മെയ് 2019 (19:13 IST)
ആസ്‌തമയുള്ളവര്‍ ജീവിതശൈലിയില്‍ വളരെയേറെ ശ്രദ്ധ കാണിക്കേണ്ടതുണ്ട്. ഭക്ഷണ കാര്യത്തില്‍ പുലര്‍ത്തേണ്ട ചില കാര്യങ്ങള്‍ ഒരിക്കലും മറക്കാതിരിക്കുകയാണ് അത്യാവശ്യം. ചികിത്സയ്‌ക്കൊപ്പം തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന ആരോഗ്യ പ്രശ്‌നമാണ് ആസ്‌തമ.

ആസ്‌‌തമയുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. ഒഴിവാക്കേണ്ടതും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുമായ ആഹാരങ്ങള്‍ എന്തെല്ലാം എന്ന് ആസ്‌തമയുള്ളവര്‍ തിരിച്ചറിയണം. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം ബീൻസ്, ക്യാബേജ്, സവാള, ഇഞ്ചി എന്നിവ നിർബന്ധമായും കഴിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണം.

പാല്‍ ഉല്‍പ്പന്നങ്ങള്‍ മിതമായി കഴിക്കാവുന്നതാണെങ്കിലും അച്ചാറുകൾ, കാപ്പി , വൈന്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ഉപയോഗിക്കുന്നതിലും ശ്രദ്ധ പാലിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് ആസ്‌തമയുള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്തും. മത്തങ്ങയുടെ കുരുവും സാൽമൺ മത്സ്യവും കഴിക്കുന്നത് ഏറെ നല്ലതാണ്. ഇവ ലഭ്യമായില്ലെങ്കില്‍ ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഗുണകരമാണ്.

പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും ധാരാളമായി കഴിച്ചാൽ ചുമ, നെഞ്ച് വേദന, ശ്വാസമുട്ടൽ എന്നിവ കുറയ്ക്കാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഫൈബറും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലും കഴിക്കാൻ ശ്രമിക്കുക. ഉപ്പും പഞ്ചസാരയും ഉപയോഗിക്കുന്നതിലൂടെ ആരോഗ്യം കൂടുതൽ വഷളാകാന്‍ സാധ്യതയുണ്ട്.

ചായ, കാപ്പി, ചോക്ലേറ്റ് , നട്സ്, മധുരം, ഉപ്പ് എന്നിവ കുറയ്ക്കണം. കപ്പലണ്ടി, പുളിയുള്ള പഴങ്ങൾ, നിറം ചേർത്ത പാനീയങ്ങൾ, പലഹാരങ്ങൾ എന്നിവ അലർജി ഉണ്ടാക്കും. ക്ലോറിൻ കലർന്ന വെള്ളം ആസ്‌തമയുള്ളവര്‍ തീര്‍ച്ചയായും ഒഴിവാക്കണം.

ബേക്കറി പലഹാരങ്ങൾ നിർബന്ധമായും ഒഴിവാക്കണം. വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക.
ഫാറ്റി ഫുഡ് അഥവാ കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പാൽ ഉൽപ്പന്നങ്ങൾ ആസ്തമയുള്ളവർ പൂർണമായും ഒഴിവാക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖം വെട്ടിത്തിളങ്ങാൻ 5 കിടിലൻ വിദ്യകളിതാ...