പടരുന്നത് കൊവിഡാണോ, എച്ച് 3 എൻ2 ആണോ? എങ്ങനെ തിരിച്ചറിയാം

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2023 (19:38 IST)
രാജ്യത്ത് ഇൻഫ്ളുവൻസ കേസുകളിൽ വലിയ വർധനയാണ് സമീപകാലത്തുണ്ടായിരിക്കുന്നത്.അതേസമയം തന്നെ കൊവിഡ് 19 വകഭേദവും രാജ്യത്ത് വർധിക്കുന്നുണ്ട്. രണ്ട് വൈറസുകളിൽ ശ്വാസകോശത്തെ/ശ്വസനപക്രിയയെ ബാധിക്കുന്ന വൈറസുകളായതിനാൽ തന്നെ പനിയും ശ്വാസതടസവും നേരിടുമ്പോൾ ഇവയിൽ ഏതാകാനാണ് സാധ്യത കൂടുതൽ എന്ന സംശയം തോണ്ണാനിടയുണ്ട്.
 
രണ്ട് തരത്തിലുള്ള ഇൻഫ്ളുവൻസ വൈറസുകളാണുള്ളത്. ഇൻഫ്ളുവൻസ(എ,ബി) ഇതിൽ ഇൻഫ്ളുവൻസ ഏയിലുള്ള എച്ച് 1 എൻ 1, എച്ച്3എൻ2 എന്നീ വകഭേദങ്ങളാണ് രാജ്യത്ത് പടരുന്നത്. കൊവിഡിനേക്കാളും എച്ച്3എൻ2 വിൻ്റെ ലക്ഷണങ്ങൾ കൂടുതൽ പ്രകടമാണെന്നാണ് ടാറ്റ മെഡിക്കൽ ആൻഡ് ഡയഗണോസ്റ്റിക്സിലെ വൈറോളജിസ്റ്റായ ഡോ. രവിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. 101-102 ഡിഗ്രിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പനി എച്ച്3എൻ2 വിൻ്റെ ലക്ഷണമാണ്. ഇവർക്ക് ശക്തമായ ചുമയും ശബ്ദത്തിൽ മാറ്റങ്ങളും കാണാൻ സാധിക്കും.ശ്വസിക്കാൻ കടുത്ത ബുദ്ധിമുട്ടാണ് ഇതിൻ്റെ ഏറ്റവും പ്രകടമായ ലക്ഷണം.
 
സാധാരണയായി 4-5 ദിവസം വരെയാണ് ഈ പനി നിലനിൽക്കുക. എന്നാൽ ചുമ പിന്നെയും ഒരാഴ്ച നീണ്ടുനിൽക്കും. എച്ച്3എൻ2, എച്ച്1,എൻ1 എന്നിവ സീസണലായി മാത്രം പകരുമ്പോൾ കൊവിഡ് അല്ലാതെയും കാണപ്പെടുന്നു.നിലവിൽ എച്ച്3എൻ2 മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൊവിഡ് സൃഷ്ടിക്കുന്നതിലും അധികമാണ്. പകരാനുള്ള ശേഷി കൊവിഡ് വൈറസിന് കൂടുതലുണ്ട് എന്നതാണ് മറ്റൊരു വ്യത്യാസം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നത് 600 മില്യന്‍ പേരെ; മരണപ്പെടുന്നത് 4.2 ലക്ഷം പേര്‍

റൊട്ടി ഏറ്റവും മോശം ഭക്ഷണമെന്ന് ഓര്‍ത്തോപീഡിക് സര്‍ജന്‍; ശരീരഭാരം കൂടുന്നതിനും രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കുന്നതിനും കാരണമാകും

അടുത്ത ലേഖനം
Show comments