മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഈ കൊമേഴ്സ് സ്ഥാപനമായ ജിയോ മാർട്ട് രാജ്യത്തെ കൂടുതൽ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിയ്ക്കുന്നു. നവി മുംബൈ, താനെ, കല്യാൺ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ജിയോ മാർട്ട് പ്രവർത്തനം ആരംഭിച്ചത്. അധികം വൈകാതെ തന്നെ രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളിലേയ്ക്ക് ജിയോമാർട്ട് പ്രവർത്തനം വ്യാപിപ്പിയ്ക്കും. ജിയോമാർട്ട് ഡോട് കോം എന്ന വെബ്സൈറ്റ് വഴിയാണ് ഇപ്പോൾ ഓർഡർ ചെയ്യാനുള്ള സംവിധാനം ഉള്ളത്. ഉടൻ തന്നെ ജിയോ മാർട്ടിന് മൊബൈൽ അപ്ലിക്കേഷൻ ലഭ്യമാകും.
വെബ്‌സൈറ്റിൽ വിൻഡോയിൽ പിൻകോഡ് നൽകിയാൽ നിങ്ങളൂടെ പ്രദേശത്ത് സേവനം ഉണ്ടോ എന്ന് കണ്ടെത്താൻ സാഷിയ്ക്കും. വാട്ട്സ് ആപ്പിലൂടെ ഓർഡർ ചെയ്യാനുള്ള സംവിധാനവും ജിയോ മാർട്ട് ഒരുക്കിയിട്ടുണ്ട്. ജിയോമാര്‍ട്ടിന്റെ വാട്ട്‌സ് ആപ്പ് നമ്പറായ 88500 08000 ലേക്ക് 'ഹായ്'എന്ന് സന്ദേശം അയച്ഛാൽ ചാറ്റ് വിന്‍ഡോയിലുടെ ഉപഭോക്താക്കള്‍ക്ക് ഒരു ലിങ്ക് ലഭിയ്ക്കും. ഇതിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാം. 50,000 ലധികം പലചരക്ക്, എഫ്‌എംസിജി, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ജിയോ മാര്‍ട്ട് വഴി ലഭ്യമാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡെലിവറി ചാർജ് ഈടാക്കതെയാണ് ജിയോമാർട്ട് സാധനങ്ങൾ എത്തിച്ചുനൽകുക.