ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദനം കുറയുമ്പോഴോ ശരിയായി ഇന്‍സുലിന്‍ ഉപാദിപ്പിക്കാനാകാതെ വരുമ്പോഴോ ആണ് പ്രമേഹം ഉടലെടുക്കുന്നത്. ഇന്‍സുലിന്‍ ഒരു ഹോര്‍മോണാണ്. ഭക്ഷിക്കുന്ന ആഹാരത്തിലെ പഞ്ചസാര ഊര്‍ജജമാക്കി മാറ്റുന്നത് ഈ ഇന്‍സുലിനാണ്. പ്രമേഹമുള്ള ഒരാള്‍ക്ക് രക്തത്തില്‍ കുടുതല്‍ പഞ്ചസാര ഉണ്ടാകും. ഇത് ശരീരത്തിലെ പല ഭാഗങ്ങളെയും ദോഷകരമായി ബാധിക്കും. കണ്ണുകള്‍, രക്തധമനികള്‍, ഹൃദയം, ഞരമ്പ്, വൃക്ക എന്നിവയെ ഒക്കെ ഇത് ബാധിക്കാം.
പ്രമേഹം രണ്ട് വിധത്തിലുണ്ട്. ടൈപ്പ്1, ടൈപ്പ് 2 എന്നിങ്ങനെ വേര്‍തിരിക്കാം. ടൈപ്പ് 1ല്‍ ശരീരത്തിന് ഇന്‍സുലിന്‍ ഉണ്ടാക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നു. ടൈപ്പ് 2 ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നു. ഇനി മറ്റൊരു തരം പ്രമേഹം കൂടിയുണ്ട്.അത് ഗര്‍ഭ കാലത്ത് ഉണ്ടാകുന്നതാണ്.
ആരോഗ്യകരമായ ജീവിതത്തിലൂടെയും ചിട്ടയായ ഭക്ഷണത്തിലൂടെയും പ്രമേഹത്തെ തടഞ്ഞ് നിര്‍ത്താനാകും. പ്രമേഹമുള്ളവര്‍ക്ക് ശരിയായ ജീവിതശൈലിയിലൂടെ അതിനെ നിയന്ത്രിക്കാനുമാകും. പ്രമേഹം തടയാന്‍ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക,.വിറ്റാമിന്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുക. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക. പഞ്ചസാര അധികം കഴിക്കാതിരിക്കുക എന്നിവയൊക്കെ പ്രമേഹത്തെ തടയും. ഐസ്‌ക്രീം, പഞ്ചസാര എന്നിവയൊക്കെ കഴിക്കേണ്ടി വരുമ്പോള്‍ മിതമായ അളവില്‍ കഴിക്കുക.