Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരിച്ചവരുടെ വസ്തുക്കൾ സൂക്ഷിച്ച് വെയ്ക്കരുത്, അപകടമാണ്!

മ‌രിച്ചുപോയവരുടെ ഓർമയ്ക്കായി...

മരിച്ചവരുടെ വസ്തുക്കൾ സൂക്ഷിച്ച് വെയ്ക്കരുത്, അപകടമാണ്!
, വ്യാഴം, 15 ഫെബ്രുവരി 2018 (15:19 IST)
പ്രീയപ്പെട്ടവർ അകാലത്തിൽ മരണമടഞ്ഞാൽ അവരുടെ ഓർമയ്ക്കായി അവരുടെ ചില വസ്തുക്കളെല്ലാം സൂക്ഷിച്ച് വെക്കുന്ന ഒരു സ്വഭാവം എല്ലാവർക്കും ഉണ്ട്. എന്നാൽ, ഇത്തരത്തിൽ അവരുടെ ഓർമയ്ക്കായി സൂക്ഷിച്ച് വെക്കുന്ന പതിവ് അപകടമാണെന്ന് പഠനങ്ങൾ. 
 
ഇത്തരത്തിൽ മരിച്ചു പോയവരുടെ വസ്തുക്കൾ വീടിനുള്ളിൽ സൂക്ഷിച്ച് വെക്കുന്നത് നെഗറ്റീവ് എനർജി ഉണ്ടാക്കുമത്രേ. അങ്ങനെയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നവരിലും ഇത് വലിയ രീതിയിൽ നെഗറ്റീവ് എനർജിക്ക് കാരണമാകും. ചെയ്യുന്നതിനെല്ലാം ഒരു നെഗറ്റീവ് ടച്ച് ഫീൽ ചെയ്യും.
 
ഇങ്ങനെ സൂക്ഷിച്ച് വെക്കുന്ന വസ്തുക്കളിൽ ഒന്നാണ് കണ്ണാടി. മരിച്ചു പോയവരുടെ കണ്ണാടി വീട്ടിൽ സൂക്ഷിച്ച് വെക്കരുതെന്നാണ് വിശ്വാസം. മരിച്ചു പോയവർ ഉപയോഗിച്ച വസ്ത്രങ്ങളും ഇത്തരത്തിൽ ഉപേക്ഷിക്കേണ്ടതാണെന്ന് വിശ്വാസം പറയുന്നു. മരണപ്പെട്ടവ‌ർക്ക് എന്തെങ്കിലും മാറാ‌‌രോഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ വസ്ത്രങ്ങൾ വഴി പകർന്നേക്കാമെന്നും കരുതുന്നു. ഇത്തരത്തിൽ പ്രീയപ്പെട്ടവരുടെ മരണശേഷം അവർ ഉപയോഗിച്ച വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി കൊണ്ടുവരുമത്രേ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതൊരു കടംങ്കഥയാണോ? അതോ പ്രണയമോ?