കരിക്കിന്‍ വെള്ളത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. കൂടാതെ മലബന്ധം അകറ്റാന്‍ കരിക്കില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ സഹായിക്കും. ക്ഷീണം മാറ്റാനും ശരീരത്തിന് ഉന്മേഷം കിട്ടാനും സാധാരണ കരിക്ക് കുടിക്കാറുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും നെഞ്ചരിച്ചില്‍, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കാനും നല്ലതാണ് ഇത്.
പല്ല് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മോണകളെ ബാധിക്കുന്ന അണുബാധകളില്‍ നിന്നും ഇത് സംരക്ഷണം നല്‍കും. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കണം എന്നാണ് പറയുന്നത്.