പച്ചക്കറികളും പഴങ്ങളും തുടങ്ങി ബാക്കിയാകുന്ന ചോറും കളികളുമെല്ലാം ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. സാധനങ്ങള്‍ ഇങ്ങനെ സൂക്ഷിക്കുന്നതോടെ ഭക്ഷണങ്ങളുടെ സ്വാഭാവിക രുചി നഷ്ടമാകുവാനുള്ള സാധ്യതയുണ്ടെന്ന് മാത്രമല്ല ഇത്തരത്തില്‍ സൂക്ഷിക്കുന്നതോടെ വിപരീതഫലമായിരിക്കും നമുക്ക് ലഭിക്കുക.
ഒരിക്കലും നിങ്ങള്‍ ഫ്രിഡ്ജില്‍ വെയ്ക്കാന്‍ പാടില്ലാത്ത ഒന്നാണ് വെളുത്തുള്ളി. ഇവയ്ക്ക് ഫ്രിഡ്ജിനുള്ളില്‍ ഇരുന്ന് മുള വരാനും മാര്‍ദ്ദവത്വം നഷ്ടമാകാനും സാധ്യതയുണ്ട്. ജലാംശം തീരെയില്ലാത്ത ചൂടേല്‍ക്കാത്ത സ്ഥലങ്ങളിലാണ് വെളുത്തുള്ളി സൂക്ഷിക്കേണ്ടത്. വെളുത്തുള്ളി പോലെ ചുവന്നുള്ളിയും സവാളയും വായുസഞ്ചാരമില്ലാത്ത ജലാംശമില്ലാത്തയിടത്താണ് വെയ്‌ക്കേണ്ടത്. ഉള്ളി ഫ്രിഡ്ജില്‍ വെച്ചാല്‍ അതിന്റെ യഥാര്‍ഥ ഘടന തന്നെ മാറാന്‍ സാധ്യതയുണ്ട്.
തേന്‍ വളരെ വേഗം കേടുവരാത്ത ഒന്നാണ്. അതിനാല്‍ തന്നെ ഫ്രിഡ്ജില്‍ വെയ്‌ക്കേണ്ട ആവശ്യവും വരുന്നില്ല. സാധാരണ ചൂടില്‍ മുറിയില്‍ തന്നെ വെച്ചാല്‍ മതിയാകും ഫ്രിഡ്ജില്‍ വെയ്ക്കുമ്പോള്‍ തേനില്‍ പരലുകള്‍ രൂപപ്പെടുകയും ദൃഡമാകുകയും ചെയ്യും. പഴുത്ത പഴം ഫ്രിഡ്ജില്‍ വെച്ചാല്‍ തൊലി കറുത്തുപോകാാന്‍ സാധ്യതയുണ്ട്. ഉരുളകിഴങ്ങ് ഫ്രിഡ്ജില്‍ വെച്ചാല്‍ കിഴങ്ങിലെ സ്റ്റാര്‍ച്ച് പഞ്ചസാരായി മാറുകയും ഇത് കിഴങ്ങിന്റെ രുചി തന്നെ മാറ്റുകയും ചെയ്യും. സാധാരണ ബ്രഡ് നമ്മള്‍ ഫ്രിഡ്ജുകളില്‍ വെയ്ക്കുമെങ്കിലും അങ്ങനെ ചെയ്യുന്നതോടെ ബ്രഡിന്റെ മാര്‍ദ്ദവത്വം നഷ്ടമാവുകയും രുചി കുറയുകയുമാണ് ചെയ്യുന്നത്.