Publish Date: Mon, 31 Aug 2020 (13:30 IST)
Updated Date: Mon, 31 Aug 2020 (13:33 IST)
പലരും അനുഭവിക്കുന്ന വലിയൊരു ആരോഗ്യ പ്രശ്‌നം തന്നെയാണ് മലബന്ധം. മലബന്ധം ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാലും തെറ്റായ ആഹാര രീതി പന്തുടര്‍ന്നാലും മലബന്ധം ഉണ്ടാകാം. കൂടാതെ ചില മരുന്നുകളുടെ ഉപയോഗം കൊണ്ടും മലബന്ധം ഉണ്ടാകാം. എന്നാല്‍ മലബന്ധത്തിന് ഉത്തമ ഔഷധമാണ് ഉണക്ക മുന്തിരി.
രാത്രി ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ക്കാനിട്ട് രാവിലെ ആ വെള്ളം കുടിച്ചാല്‍ മലബന്ധത്തിന് പരിഹാരമുണ്ടാകും. ഉണക്കമുന്തിരി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഉണ്ടാക്കുന്നതിനും സഹായിക്കും.