Publish Date: Sat, 11 Jul 2020 (12:14 IST)
Updated Date: Sat, 11 Jul 2020 (13:33 IST)
മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവുമൊക്കെ മാറാന്‍ പരസ്യങ്ങളിലെ ക്രീമുകള്‍ ഉപയോഗിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഇതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ ചിലവുകുറഞ്ഞ രീതിയില്‍ മുഖം വെളുപ്പിക്കാം. കുറച്ച് നാരങ്ങാ നീര് പാലില്‍ ചേര്‍ത്ത് മുഖത്ത് തേച്ചുപിടിപ്പിച്ചാല്‍ മതി. 20 മിനിറ്റുകഴിഞ്ഞ് കഴുകിക്കളയാം. മുഖത്തിന് തിളക്കമുണ്ടാകും
മുഖക്കുരുവും കറുത്തപാടുകളുമുണ്ടെങ്കില്‍ നാരങ്ങയുടെ തൊലി തേങ്ങാവെള്ളവുമായി ചേര്‍ത്ത് മുഖത്ത് തേയ്ച്ചാല്‍ മതി. മുഖക്കുരുവും കറുത്ത പാടുകളും മാറിക്കിട്ടും.