Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊതിച്ച തേങ്ങ കേടാകാതെ സൂക്ഷിക്കാനുള്ള 10 വഴികൾ

പൊതിച്ച തേങ്ങ കേടാകാതെ സൂക്ഷിക്കാനുള്ള 10 വഴികൾ
, വ്യാഴം, 25 ജൂലൈ 2019 (17:31 IST)
കറിവെയ്ക്കാൻ തേങ്ങ പൊതിക്കുമ്പോൾ ചിലപ്പോൾ മുറിത്തേങ്ങ മുഴുവൻ ഉപയോഗിക്കേണ്ടി വരാറില്ല. ബാക്കിയാകുന്ന തേങ്ങ ചിലപ്പോൾ നാശമായി പോവുകയും ചെയ്യും. പൊതിച്ച തേങ്ങ നാശമാകാതിരിക്കാനുള്ള വഴികൾ എന്തെല്ലാമാണെന്ന് നോക്കാം. 
 
മുറിച്ച തേങ്ങാ കേടുകൂടാതെ സൂക്ഷിക്കാന്‍ വിനാഗിരിയോ ഉപ്പുപൊടിയോ പുരട്ടിവയ്ക്കുക.
 
തേങ്ങാമുറി തണുത്ത വെള്ളത്തില്‍ ഇട്ടു വച്ചാല്‍ അവ പെട്ടെന്നു കേടാകുകയില്ല.
 
കറിക്ക് തേങ്ങാപ്പീര പിഴിയുമ്പോള്‍ നല്ലവണ്ണം പാലു കിട്ടുന്നതിന് അല്‍പം ഉപ്പുകൂടി ചേര്‍ക്കുക.
 
തേങ്ങ ആവശ്യം കഴിഞ്ഞു ബാക്കിയുണ്ടെങ്കില്‍ ചിരട്ടയോടെ ഉപ്പുവെള്ളത്തില്‍ മുക്കി കമഴ്ത്തിവച്ചാല്‍ നിറം മാറില്ല.
 
തേങ്ങാ പൊട്ടിച്ചാലുടന്‍ കണ്ണുള്ള ഭാഗം (മുറി) ആദ്യം ഉപയോഗിക്കുക. കണ്ണുള്ള മുറിഭാഗമാണ് പെട്ടെന്നു കേടുവരുന്നത്.
 
കൂടുതല്‍ ഉണങ്ങിയ തേങ്ങ പൊട്ടിക്കുമ്പോള്‍ ചിരട്ടയില്‍ നിന്ന് അടര്‍ന്നുപോകാതിരിക്കാന്‍ പൊട്ടിക്കുന്നതിനു മുന്‍പ് ഒന്നുരണ്ടു മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കുക.
 
തേങ്ങാ കുറച്ചു സമയം വെള്ളത്തിലിട്ടു വച്ച ശേഷം പൊട്ടിച്ചാല്‍ നേര്‍പകുതിയായി പൊട്ടിവരും.
 
കണ്ണിന്‍റെ മുകളില്‍ നനവുള്ള തേങ്ങ കേടുവന്നതായിരിക്കും. നല്ല കനമുള്ളതും എന്നാല്‍ കുലുങ്ങാത്തതുമായ തേങ്ങ മൂപ്പു കുറഞ്ഞതായിരിക്കും.
 
തേങ്ങാ കേടാകാതിരിക്കാന്‍ തേങ്ങയുടെ കണ്ണിനു മുകളിലുള്ള ചകിരി നിറുത്തി പൊതിക്കുക. 
 
തേങ്ങയുടെ കണ്ണൂള്ള ഭാഗം മേല്‍പ്പോട്ടാക്കി വച്ചിരുന്നാല്‍ തേങ്ങാ ഏറെനാള്‍ കേടുകൂടാതിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജലദോഷം മാറാന്‍ ചില നുറുങ്ങു വിദ്യകൾ