വീട്ടിൽ നിന്നും ആഭരണങ്ങൾ കാണാതാവുന്നു, അമ്മ ഒളിച്ചിരുന്ന് നോക്കിയപ്പോൾ മകൾ സ്വർണം വിഴുങ്ങുന്നു!

വ്യാഴം, 25 ജൂലൈ 2019 (11:40 IST)
ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോ സ്വർണവും 90 ചെമ്പ് നാണയങ്ങളും. രാംപുരഹട്ടിലാണ് ഡോക്ടർമാരെ പോലും അതിശയിപ്പിച്ച സംഭവം. പശ്ചിമബംഗാളിലെ ബിര്‍ബൂമിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. 
 
29 വയസ്സുള്ള യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ഡോക്ടര്‍ പറഞ്ഞു. മകള്‍ക്ക് മാനസികമായി അസ്വാസ്ഥ്യമുണ്ടായിരുന്നതായി യുവതിയുടെ അമ്മയ്ക്ക് നേരത്തേ സംശയം ഉണ്ടായിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കാണാതാകുന്നത് പതിവായിരുന്നു. 
 
മകളെ നിരീക്ഷിച്ചപ്പോഴാണ് സ്വർണങ്ങൾ മകൾ വിഴുങ്ങുന്നത് വീട്ടുകാർ കാണുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും യുവതിയുടെ അമ്മ പറഞ്ഞു. ഒരാഴ്ചയോളം നീണ്ടു നിന്ന പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
 
മാല, മൂക്കുത്തി, കമ്മല്‍, വളകള്‍, പാദസരം തുടങ്ങിയ ആഭരണങ്ങളും അഞ്ച്, പത്ത് രൂപയുടെ 90 നാണയങ്ങളുമാണ് യുവതിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കിയത്. ആഭരണങ്ങളില്‍ ചിലത് സ്വര്‍ണം കൊണ്ടുള്ളതാണ്. നാണയങ്ങളെല്ലാം ചെമ്പാണ്.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ ജോസഫ്- ജോസ് കെ മാണി ധാരണ; ആദ്യ ഊഴം ജോസ് വിഭാഗത്തിന്; സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്റ്