Webdunia - Bharat's app for daily news and videos

Install App

പല്ല് തേയ്ക്കുന്ന സമയത്ത് ഇങ്ങനെ ചെയ്തില്ലെങ്കില്‍ വായ്‌നാറ്റം ഉറപ്പ് !

അധിക അവശിഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, നിങ്ങളുടെ നാവില്‍ വെളുത്ത നിറം കാണാന്‍ തുടങ്ങും

രേണുക വേണു
ശനി, 21 സെപ്‌റ്റംബര്‍ 2024 (10:20 IST)
ദമ്പതികള്‍ക്ക് ഇടയില്‍ പോലും വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് വായ്നാറ്റം. പലരും വായ്നാറ്റത്തെ പേടിച്ച് ഏറ്റവും പ്രിയപ്പെട്ടവരോട് അടുത്ത് നിന്ന് സംസാരിക്കാന്‍ പോലും തയ്യാറാകില്ല. വായ്നാറ്റത്തെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സാധിക്കും, അതിനുള്ള ടിപ്സുകളാണ് ഇവിടെ പറയുന്നത്. 
 
വായ്‌നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച് നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുഗുളങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ആഹാരം പറ്റിപിടിച്ചിരിക്കാന്‍ കാരണമാകും. അതുകൊണ്ട് ദിവസവും രണ്ട് നേരം നാവ് നന്നായി വൃത്തിയാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 
 
എല്ലാ ദിവസവും നിങ്ങളുടെ നാവ് വൃത്തിയാക്കുന്നത് ദന്ത ക്ഷയത്തിനും വായ്നാറ്റത്തിനും കാരണമാകുന്ന മ്യൂട്ടന്‍സ് സ്‌ട്രെപ്‌റ്റോകോക്കി, ലാക്ടോബാസിലി ബാക്ടീരിയകളെ കുറയ്ക്കുന്നു. ഫലപ്രദമായി നാവ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും. 
 
അധിക അവശിഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, നിങ്ങളുടെ നാവില്‍ വെളുത്ത നിറം കാണാന്‍ തുടങ്ങും. നിങ്ങള്‍ നാവ് ദിവസവും വൃത്തിയാക്കുമ്പോള്‍, ഈ വെളുത്ത ആവരണം നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. കാലക്രമേണ, നിര്‍ജ്ജീവ കോശങ്ങള്‍, ബാക്ടീരിയകള്‍, അവശിഷ്ടങ്ങള്‍ എന്നിവ നിങ്ങളുടെ നാവില്‍ കെട്ടിക്കിടക്കുകയും, അത് വായ്നാറ്റം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് നാവ് എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കണം. 
 
വായ്നാറ്റം ഇല്ലാതാക്കാന്‍ നന്നായി വെള്ളം കുടിക്കണം. നിര്‍ജലീകരണമാണ് പലരിലും വായ്നാറ്റത്തിന്റെ പ്രധാന കാരണം. ഇടവേളകളില്‍ വെള്ളം കുടിക്കുമ്പോള്‍ വായയിലെ ബാക്ടീരിയകളുടെ സാന്നിധ്യം കുറയും. 
 
ഇടയ്ക്കിടെ ജീരകം കഴിക്കുന്നത് നല്ലതാണ്. ജീരകം ഉമിനീര്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. 
 
പുതിന ഇല ചവയ്ക്കുന്നത് വായ്നാറ്റം കുറയ്ക്കാന്‍ സഹായിക്കം. ഗ്രാമ്പൂ, ഏലക്കായ എന്നിവയും വായ്നാറ്റത്തെ പ്രതിരോധിക്കാന്‍ നല്ലതാണ്. ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്ന ഓറഞ്ച്, ചെറുനാരങ്ങ എന്നിവ കഴിക്കുന്നത് നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Oligo Metastatic Cancer: എന്താണ് ഒലിഗോ മെറ്റാസ്റ്റാറ്റിക് ക്യാൻസർ: അറിയേണ്ടതെല്ലാം

രാത്രിയില്‍ വൈ-ഫൈ ഓഫാക്കേണ്ടത് എന്തുകൊണ്ട്? പകുതിയിലധികം പേര്‍ക്കും അതിന്റെ ഗുണങ്ങള്‍ അറിയില്ല

കാൻസർ നാലാം ഘട്ടത്തിലാണ്, 70 വയസുള്ള അമ്മയ്ക്കും 9 വയസുള്ള മോൾക്കും ഉള്ളത് ഞാൻ മാത്രം, പോരാടാൻ പിന്തുണ നൽകുന്നത് നല്ല സ്നേഹബന്ധങ്ങൾ: തനിഷ്ട ചാറ്റർജി

ശരീരത്തില്‍ ആവശ്യമുള്ള ജലത്തിന്റെ അളവിലെ ചെറിയ കുറവുപോലും സമ്മര്‍ദ്ദ ഹോര്‍മോണിന്റെ അളവുകൂട്ടുമെന്ന് പുതിയ പഠനം

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ബ്രെസ്റ്റ് കാന്‍സര്‍ വരാന്‍ കൂടുതല്‍ സാധ്യത; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments