Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെയിലേറ്റു മുഖം വാടാതിരിക്കാന്‍ വീട്ടിലെ പപ്പായ !

അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ തേനും മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക

How to reduce skin tan with papaya

രേണുക വേണു

, വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (11:24 IST)
വെയിലേറ്റ് മുഖത്ത് കരിവാളിപ്പ് ഉണ്ടാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തിലെ കരുവാളിപ്പിന് കാരണം. ഇത്തരം സണ്‍ ടാന്‍ അഥവാ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന പഴമാണ് പപ്പായ. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പപ്പായ മുഖത്തെ കറുത്ത പാടുകളും ചുളിവും നീക്കം ചെയ്യുന്നു. 
 
അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ തേനും മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. അതുപോലെ അര കപ്പ് പപ്പായ പള്‍പ്പിനൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുകയും 20 മിനിറ്റിന് ശേഷം കഴുകി കളയുകയും ചെയ്യുക. പപ്പായയും തക്കാളിനീരും ചേര്‍ത്തുള്ള മിശ്രിതം മുഖത്ത് പുരട്ടുന്നതും മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ സഹായിക്കും. ചര്‍മ്മത്തിലെ കരുവാളിപ്പ് മാറ്റാന്‍ തൈരും നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

What is Mpox: പനിക്കൊപ്പം ശരീരത്തില്‍ കുമിളകള്‍ കണ്ടാല്‍ വൈദ്യസഹായം തേടുക; എംപോക്‌സിനെ കുറിച്ച് അറിയേണ്ടതെല്ലാം