Webdunia - Bharat's app for daily news and videos

Install App

പപ്പായ ഉണ്ടോ? മുഖം തിളങ്ങും

അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ തേനും മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക

രേണുക വേണു
ചൊവ്വ, 27 ഓഗസ്റ്റ് 2024 (15:50 IST)
വെയിലേറ്റ് മുഖത്ത് കരിവാളിപ്പ് ഉണ്ടാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തിലെ കരുവാളിപ്പിന് കാരണം. ഇത്തരം സണ്‍ ടാന്‍ അഥവാ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന പഴമാണ് പപ്പായ. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പപ്പായ മുഖത്തെ കറുത്ത പാടുകളും ചുളിവും നീക്കം ചെയ്യുന്നു. 
 
അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ തേനും മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. അതുപോലെ അര കപ്പ് പപ്പായ പള്‍പ്പിനൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുകയും 20 മിനിറ്റിന് ശേഷം കഴുകി കളയുകയും ചെയ്യുക. പപ്പായയും തക്കാളിനീരും ചേര്‍ത്തുള്ള മിശ്രിതം മുഖത്ത് പുരട്ടുന്നതും മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ സഹായിക്കും. ചര്‍മ്മത്തിലെ കരുവാളിപ്പ് മാറ്റാന്‍ തൈരും നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

സ്‌ട്രെസ് വന്നാല്‍ നന്നായി ഭക്ഷണം കഴിക്കും: കീര്‍ത്തി സുരേഷ്

ജീവിതത്തിന് ലക്ഷ്യമില്ലെന്ന തോന്നൽ ഡിമെൻഷ്യയുടെ ആദ്യലക്ഷണമാകാമെന്ന് പഠനം

യുവത്വം നിലനിര്‍ത്താം, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ !

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

പ്രമേഹ രോഗികളില്‍ ഹൃദയാഘാത സാധ്യത കൂടുന്നത് എന്തുകൊണ്ട്?

ഒരു മുട്ട ആരോഗ്യകരമായ രീതിയില്‍ വേവണമെങ്കില്‍ എത്ര മിനിറ്റ് വേണം?

ടോയ്ലറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

കുട്ടികള്‍ക്ക് പഠനത്തില്‍ താല്പര്യം കൂട്ടാം ! ചെയ്യേണ്ടത് ഈ കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments