അമിതവണ്ണവും ഗര്‍ഭധാരണവും; സ്ത്രീകള്‍ അറിഞ്ഞിരിക്കാന്‍
						
		
						
				
അമിതവണ്ണം ഗര്‍ഭധാരണത്തെയാണ് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക
			
		          
	  
	
		
										
								
																	പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് അമിതവണ്ണം. ഇത് വിവിധ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. അമിതവണ്ണം വ്യക്തികളുടെ മൊത്തത്തിലുള്ള ലൈംഗികാരോഗ്യത്തെ വരെ സ്വാധീനിക്കും. അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്വഭാവിക ഗര്‍ഭധാരണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടും. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയുമായി അമിതവണ്ണം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളില്‍ അമിതഭാരം അണ്ഡോത്പാദനത്തെ തടസപ്പെടുത്തും. പുരുഷന്‍മാരില്‍ അമിതവണ്ണം ബീജത്തിന്റെ ഗുണനിലവാരവും അളവും കുറയ്ക്കുന്നു. 
 
									
										
								
																	
	 
	അമിതവണ്ണം ഗര്‍ഭധാരണത്തെയാണ് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. കുട്ടിക്ക് പൂര്‍ണ വളര്‍ച്ച എത്തും മുന്‍പുള്ള പ്രസവത്തിനും അമ്മയുടേയും കുട്ടിയുടേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും ഇത് കാരണമാകും.