ദേഷ്യം കുറയ്ക്കാം... ഇത് ചെയ്തു നോക്കൂ !

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഓഗസ്റ്റ് 2024 (19:45 IST)
പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരാണോ നിങ്ങള്‍ ? എന്നാല്‍ പെട്ടെന്ന് വരുന്ന ദേഷ്യം ഒരു പരിധിവരെ നിയന്ത്രിച്ച് നിര്‍ത്താന്‍ ആകും.
 
ദേഷ്യം വരുമ്പോള്‍ തന്നെ അത് മാറ്റാന്‍ ഒരു എളുപ്പ വഴിയുണ്ട്. പത്തില്‍ നിന്ന് താഴേക്ക് മനസ്സില്‍ എണ്ണുകയാണ് ചെയ്യേണ്ടത്. ഇതോടെ ദേഷ്യത്തോടെ പെരുമാറേണ്ട സാഹചര്യത്തില്‍ നിന്ന് ഒഴിവാക്കുകയും സാഹചര്യം മനസ്സിലാക്കി സമചിത്തതയോടെ സംസാരിക്കാനും ആകും. ആഴത്തിലുള്ള ശ്വസനം ശരീരത്തെയും മനസ്സിനെയും ശാന്തമാകും. ആഴത്തില്‍ ശ്വസിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്.
 
ദേഷ്യം ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ നിന്ന് മാറി നില്‍ക്കാനും ശ്രദ്ധിക്കണം. ദേഷ്യം കുറയ്ക്കുന്നതിന് വ്യായാമം ചെയ്യുന്നതും നല്ലതാണ്. ഇതിലൂടെ മാനസിക പിരിമുറുക്കം ഒഴിവായി കിട്ടും. 
 
കാര്യങ്ങള്‍ വ്യക്തതയോടെയും കൃത്യമായും പറയാന്‍ ശീലിക്കുകയാണെങ്കില്‍ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും ദേഷ്യം വരുന്നത് കുറയ്ക്കാനും സാധിക്കും. മാനസിക സമ്മര്‍ദ്ദങ്ങളും ഉത്കണ്ഠ കുറയ്ക്കുന്നതിനായി യോഗ, ധ്യാനം എന്നിവ ചെയ്യുന്നത് നല്ലതാണ്. രാത്രിയില്‍ ഏഴു മുതല്‍ 8 മണിക്കൂര്‍ ഉറങ്ങുന്നതും നിങ്ങളുടെ മാനസിക ആരോഗ്യത്തിന് നല്ലതാണ്. ദേഷ്യം കുറയ്ക്കാന്‍ കഴിയുന്നില്ലെന്ന് തോന്നുകയാണെങ്കില്‍ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടാം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments