Webdunia - Bharat's app for daily news and videos

Install App

പല്ലുകള്‍ മുഖത്തിന്റെ സൗന്ദര്യം: ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍
ശനി, 5 ഫെബ്രുവരി 2022 (19:38 IST)
പല്ലുകള്‍ മുഖസൗന്ദര്യത്തില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. എത്രഭംഗിയുണ്ടെങ്കിലും പല്ലുകള്‍ മോശമായിരുന്നാല്‍ ആരും മുഖത്തുനോക്കില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുന്നത് പല്ലുകളെ സംരക്ഷിക്കാന്‍ സഹായകമാണ്. എന്തെങ്കിലും കഴിച്ചാല്‍ ഉടന്‍ തന്നെ വാ കഴുകുക. പല്ലുകള്‍ക്കുള്ളില്‍ ഒന്നും തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്. അങ്ങനെ ചെയ്താല്‍ അത് ദന്തക്ഷയത്തിന് കാരണമാകും. അതുപോലെ വായ്‌നാറ്റം ഒഴിവാക്കാന്‍ പിച്ചിപൂവിന്റെ ഇല, കരിങ്ങാലി, ഞെരിഞ്ഞില്‍ ഇവ പൊടിച്ച് വായിലേക്ക് പുക പിടിക്കുന്നതും നല്ലതാണ്.
 
ഗ്രാമ്പു വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുന്നതും വായ്‌നാറ്റം മാറ്റും. ഉപ്പും ഉമ്മിക്കരിയും ചേര്‍ത്ത് തേയ്ക്കുന്നതിലൂടെ ദന്തരോഗങ്ങളും വായ്രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുട്ടയുടെ വെള്ള, മുള്ള് കഴിക്കാവുന്നതരം മത്സ്യങ്ങള്‍ ഇവയെല്ലാം കാല്‍സ്യത്തിന്റെ സ്രോതസുകളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പേപ്പർ കപ്പിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും?

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ചെറിയ ലക്ഷണമല്ല

മുട്ട കേടുകൂടാതെ എത്ര ദിവസം സൂക്ഷിക്കാം?

ഈ 4 സൂപ്പര്‍ഫുഡുകള്‍ കഴിക്കു, നിങ്ങളുടെ മുടി വളര്‍ച്ച ഇരട്ടിയാകും

നിങ്ങളുടെ കുട്ടിയുമായി നല്ല ആത്മബന്ധം ഉണ്ടാക്കിയെടുക്കണോ? ഈ പാരന്റിങ് ടിപ്‌സുകള്‍ പരീക്ഷിക്കാം

അടുത്ത ലേഖനം
Show comments