Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍തൃമതിയാണ് എന്നതിന്റെ തെളിവ് മാത്രമല്ല സീമന്തരേഖയിലെ കുങ്കുമം !; പിന്നെയോ ?

സീമന്തരേഖയിലെ കുങ്കുമം പറയും രഹസ്യം

ഭര്‍തൃമതിയാണ് എന്നതിന്റെ തെളിവ് മാത്രമല്ല സീമന്തരേഖയിലെ കുങ്കുമം !; പിന്നെയോ ?
, ബുധന്‍, 4 ഒക്‌ടോബര്‍ 2017 (15:40 IST)
ഒട്ടേറെ ആചാരങ്ങളുള്ള ഒരു മതമാണ് ഹൈന്ദുമതം. ആചാരങ്ങള്‍ മാത്രമല്ല അനുഷ്ഠാനങ്ങളും ഏറെയുണ്ട്. പലസമയത്തും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം വെറും വിശ്വാസങ്ങള്‍ മാത്രമാണെന്നു കരുതാന്‍ കഴിയില്ല. ശാസ്ത്രം ഇത്രത്തോളമൊന്നും വളരാത്ത കാലത്തും അതിനു പുറകിലുള്ള സത്യങ്ങള്‍ കണ്ടെത്തിയവരാണ് നമ്മുടെ പൂര്‍വികര്‍. ഹൈന്ദവ ആചാരങ്ങള്‍ക്കു പുറകിലുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയാം...
 
കേരളത്തിനു പുറത്തുള്ള മിക്ക ക്ഷേത്രങ്ങളിലേയും ഒരു ആചാരമാണ് അമ്പലമണിയടിച്ചു തൊഴുന്നത്. ദൈവത്തെ ഉണര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് ഇതിന് ചിലര്‍ നല്‍കുന്ന വിശദീകരണം. മാത്രമല്ല മണി മുഴങ്ങുമ്പോള്‍ നമ്മുടെ തലച്ചോറ് ഉണരുമെന്നും അതിലൂടെ ഏകാഗ്രത വര്‍ദ്ധിക്കുകയും പ്രാര്‍ത്ഥിയ്ക്കാനുള്ള മനസും ശാന്തിയും നല്‍കുമെന്നും പറയപ്പെടുന്നു.  
 
വിവാഹശേഷം സ്ത്രീകള്‍ കാലിലെ രണ്ടാമത്തെ വിരലില്‍ മോതിരം ധരിക്കുന്നത് പതിവാണ്. ഹൃദയം, യൂട്രസ് എന്നിവയിലേയ്ക്കുള്ള നാഡികള്‍ ഈ വിരലിലുണ്ട്. മോതിരം ധരിയ്ക്കുമ്പോള്‍ ലോഹത്തിന്റെ സ്വാധീനം ഇവയുടെ ആരോഗ്യത്തെ ബലപ്പെടുത്തുമെന്നും പറയുന്നു. അതുപോലെ മയിലാഞ്ചിയ്ക്ക് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ സാധിക്കുമെന്ന വിശ്വാസം നിലനില്‍ക്കുന്നതുകൊണ്ടാണ് വിവാഹത്തിന് മയിലാഞ്ചിയിടുന്നത്.  
 
വടക്കോട്ടു തല വച്ചുറങ്ങുന്നത് മരണത്തെ ക്ഷണിച്ചു വരുത്തുമെന്നാണ് പ്രമാണം. മാത്രമല്ല ഇത്തരത്തില്‍ ചെയ്യുന്നത് തലവേദന, അല്‍ഷീമേഴ്‌സ് , പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങള്‍ക്കു കാരണമാകുമെന്നും പറയുന്നു. ഹിന്ദു ആചാരപ്രകാരം പ്രധാനമാമായ ഒന്നാണ് സീമന്തരേഖയിലെ സിന്ദൂരം. മഞ്ഞള്‍, മെര്‍ക്കുറി, ചെറുനാരങ്ങ എന്നിവ ചേര്‍ത്താണ് സിന്ദൂരമുണ്ടാക്കുന്നത്.
 
ഈ മെര്‍കുറി ലൈംഗികതയെ ഉണര്‍ത്താന്‍ സഹായിക്കുകയും ബിപി നിയന്ത്രിക്കുകയും ചെയ്യും. നടുരേഖയില്‍ തന്നെ സിന്ദൂരമണിഞ്ഞാല്‍ മാത്രമേ ഈ ഗുണം ലഭിക്കുകയുള്ളൂ. കൈകള്‍ കൂപ്പി നിന്നു പ്രാര്‍ത്ഥിക്കുകയും നമസ്‌തേ പറയുകയുമെല്ലാം ചെയ്യുന്നതിലൂടെ കൈവിരലുകളുടെ അറ്റത്തുള്ള പ്രഷര്‍ പോയിന്റുകളില്‍ മര്‍ദം വരുകയും ഇത് കണ്ണ്, ചെവി, മനസ് എന്നിവയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. 
 
നിലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ഒരു ആചാരമാണ്. യോഗമുദ്രപ്രകാരം ഈ പൊസിഷനെ സുഖാസനം എന്നാണ് പറയുന്നത്. ദഹനത്തിനു സഹായിക്കുന്ന ഒരു പൊസിഷനാണ് ഇത്. ശ്രീഫലം എന്നറിയപ്പെടുന്ന തേങ്ങ ഉടയ്ക്കുന്ന ചടങ്ങും ഹിന്ദുമതത്തില്‍ പ്രധാനമാണ്. ഇത് ഉടയ്ക്കുമ്പോള്‍ നമ്മുടെ അഹം എന്ന ഭാവം ദൈവത്തിനു മുന്നില്‍ എറിഞ്ഞുടയ്ക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കന്നിമാസത്തില്‍ കല്യാണം പാടില്ലെന്ന് പറയുന്നു; എന്തുകൊണ്ട് ?