Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്നിമാസത്തില്‍ കല്യാണം പാടില്ലെന്ന് പറയുന്നു; എന്തുകൊണ്ട് ?

കന്നിയില്‍ കല്യാണം പാടില്ലെന്ന് പറയുന്നതെന്തുകൊണ്ട് ?

കന്നിമാസത്തില്‍ കല്യാണം പാടില്ലെന്ന് പറയുന്നു; എന്തുകൊണ്ട് ?
, ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (16:37 IST)
പൊതുവെ ഒരു നല്ലമാസമായാണ് കന്നിയെ കണക്കാക്കാറുള്ളത്. എങ്കിലും ചില കാര്യങ്ങള്‍ക്ക് കന്നി അത്ര നന്നല്ല എന്നാണ് നമ്മുടെ പഴമക്കാര്‍ പറയുക. എന്തായിരിക്കും അതിന് കാരണം ? വര്‍ഷത്തില്‍ നാലരമാസങ്ങള്‍ വിവാഹത്തിനും മൂന്നു മാസങ്ങള്‍ ഗൃഹപ്രവേശനത്തിനും അനുയോജ്യമല്ലാത്തവയാണ്. ഇതില്‍ പൊതുവേ വരുന്ന ഒരു മാസമാണ് കന്നിമാസം.
 
അതുകൊണ്ടുതന്നെ ഈ മാസത്തില്‍ കല്യാണമോ, ഗൃഹപ്രവേശനമോ പാടില്ലെന്നാണ് ആചാര്യമതം. കന്നിക്കു തൊട്ടുമുമ്പുള്ള ചിങ്ങവും ശേഷം വരുന്ന തുലാമാസവും വിവാഹത്തിന് അനുയോജ്യമായ മാസങ്ങളാണ്. കന്നിക്കു പുറമേ ധനു, കുംഭം, കര്‍ക്കടകം എന്നീ മാസങ്ങളിലും മീനമാസത്തിലെ രണ്ടാംപകുതിയിലും കല്യാണം എന്ന കാര്യത്തേക്കുറിച്ച് ചിന്തിക്കേണ്ടതേ ഇല്ല.
 
കന്നിമാസം ഗൃഹപ്രവേശനത്തിനും നല്ല മാസമല്ല. കന്നി, കര്‍ക്കടകം, കുംഭം എന്നീ മാസങ്ങളില്‍ ഗൃഹപ്രവേശനം പാടില്ലെന്നാണു മുഹൂര്‍ത്തഗ്രന്ഥങ്ങളില്‍ പറയുന്നത്. ഫലത്തില്‍ വിവാഹം, ഗൃഹപ്രവേശം എന്നിങ്ങനെയുള്ള പല ശുഭകാര്യങ്ങള്‍ക്കും കന്നിമാസം കഴിഞ്ഞശേഷം മാത്രം തയാറായാല്‍ മതിയെന്നുമാണ് ഒട്ടുമിക്ക പഴമക്കാരും നല്‍കുന്ന ഉപദേശം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാണ് നരസിംഹ മൂര്‍ത്തി ? മഹാ നരസിംഹ മന്ത്രവും യന്ത്രവും എന്ത് ?