Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് കോഴി‌വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോഴി‌വില കുതിച്ചുയരുന്നു
, ചൊവ്വ, 13 ഏപ്രില്‍ 2021 (14:42 IST)
സംസ്ഥാനത്ത് ഇറച്ചികോഴി വില കുതിച്ചുയരുന്നു. കേരളത്തിൽ കോഴി ലഭ്യതകുറവും,കോഴിത്തീറ്റ വിലയിൽ ഉണ്ടായ വർധനയുമാണ് വിലക്കയറ്റത്തിന് കാരണമെന്ന കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ 50 രൂപയോളമാ‌ണ് കോഴിവില ഉയർന്നത്.
 
 റംസാൻ, വിഷു എന്നിവയുമായി ആവശ്യക്കാർ കൂടുതലാകുന്നതിനിടെയാണ് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നത്. കഴിഞ്ഞ ആഴ്ച്ച ഒരു കിലോ കോഴിക്ക് (ഇറച്ചി തൂക്കം) 190 രൂപയായിരുന്നു വില. ഈ ആഴ്ച്ച അത് 220 രൂപയായി. ജീവനോടെയുള്ള കോഴിക്ക് 100 രൂപ മുതൽ 120 രൂപവരെയായിരുന്നു കിലോയ്ക്ക് കഴിഞ്ഞ ആഴ്ചയിലെ വില. ഈ ആഴ്ച്ച അത് 140 രൂപയായി വർധിച്ചു.
 
ചൂട് കാലമായ ഏപ്രിൽ-മെയ് മാസങ്ങളിൽ കോഴി വില കുറയുകയാണ് പതിവ്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായാണ് ഈ സീസണിൽ കോഴി വില വർധിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാൾ തെരെഞ്ഞെടുപ്പ് നാല് ഘട്ടങ്ങളും പൂർത്തിയായി, 135ൽ 92ലും ബിജെപി മുന്നിലെന്ന് അമിത് ഷാ