Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം നിലവിൽ വന്നു, രണ്ടാഴ്‌ച്ചത്തേക്ക് കടകൾ 9 രാത്രി മണി വരെ മാത്രം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം നിലവിൽ വന്നു, രണ്ടാഴ്‌ച്ചത്തേക്ക് കടകൾ 9 രാത്രി മണി വരെ മാത്രം
, ചൊവ്വ, 13 ഏപ്രില്‍ 2021 (15:46 IST)
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം നിലവിൽ വന്നു. ഇന്ന് മുതൽ രണ്ടാഴ്‌ച്ച കാലത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം.
 
പൊതുപരിപാടികളുടെ ദൈർഘ്യം കുറയ്ക്കും. നൂറ് പേർക്ക് മാത്രമായിരിക്കും ചടങ്ങുകളിൽ പ്രവേശനം.പൊതുപരിപാടികളിൽ ഭക്ഷണവിതരണം അനുവദിക്കില്ല. സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും വിലക്കില്ല ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാൽ ബസുകളിൽ യാത്ര അനുവദിക്കില്ല. ഇഫ്താർ സംഗമത്തിൽ അടക്കം മതപരമായ ചടങ്ങുകളിൽ ഒത്തുചേരൽ ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുന്ന സാഹചര്യമുണ്ടായാൽ കളക്‌ടർമാർക്ക് 144 പ്രഖ്യാപിക്കാമെന്നും ഉത്തരവിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു