Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗണേശ ചതുര്‍ത്ഥി ദിനത്തിൽ ചന്ദ്രനെ കാണരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

ഗണേശ ചതുര്‍ത്ഥി ദിനത്തിൽ ചന്ദ്രനെ കാണരുതെന്ന് പറയുന്നത് എന്തുകൊണ്ട്?
, ബുധന്‍, 31 ഓഗസ്റ്റ് 2022 (10:09 IST)
ഹിന്ദുപുരാണപ്രകാരം ആനയുടെ തലയും മനുഷ്യൻ്റെ ഉടലുമാണ് ഗണപതിക്കുള്ളത്. ശിവഭഗവാൻ്റെ അഭാവത്തിൽ പാർവതി ദേവി കുളിക്കുമ്പോൾ തൻ്റെ കാവലിനായി പാർവ്വതി ദേവി ചന്ദനമുപയോഗിച്ച് ഗണേശനെ സൃഷ്ടിച്ചുവെന്നാണ് പുരാണങ്ങൾ പറയുന്നത്. തുടർന്ന് കുളിക്കുകയായിരുന്ന പാർവ്വതിയെ കാണാൻ ശിവ ഭഗവാൻ എത്തുകയും കാവലിന് നിർത്തിയ ഗണപതി ശിവഭഗവാനെ തടയുകയും ചെയ്തു.
 
ഇത് ശിവഭഗവാനെ പ്രകോപിതനാക്കി. ഇരുവരും ചേർന്ന് നടത്തിയ പോരാട്ടത്തിൽ ശീവൻ ഗണപതിയുടെ തല വെട്ടിയെടുത്തു. ഇത് കണ്ട് കോപാകുലയായ പാർവ്വതീ ദേവി കാളിയായി മാറി പ്രപഞ്ചത്തെ മുഴുവൻ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് പരിഹാരമായി ശിവൻ ആനയുടെ തല കുട്ടിയുടെ ശരീരത്തോട് ചേർത്ത് വെച്ച് ഗണേശന് പുനർജന്മം നൽകി. ഇത് കണ്ട പാർവതീ ദേവി തൻ്റെ കോപമടക്കുകയും തന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് മടങ്ങി. അന്നുമുതലാണ് എല്ലാവർഷവും ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നതെന്നാണ് ഒരു വിശ്വാസം.
 
ഒരിക്കൽ ഗജമുഖനായ ഗണപതി തൻ്റെ വാഹനമായ മൂഷികനില്‍ കയറി  വസതിയിലേക്ക് മടങ്ങുകയായിരുന്നു. ഈ കാഴ്ച കാണാന്‍ ആ സമയം ചന്ദ്രനല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. ഗണപതിയുടെ ഭാരം വഹിച്ചുകൊണ്ട് മൂഷികന്‍ ക്രമേണ മുന്നോട്ട് നീങ്ങുമ്പോള്‍, മൂഷികൻ ഒരു പാമ്പിനെ കണ്ട് ഭയപ്പെടുകയും ഇതിനിടയിൽ ഗണപതി തൻ്റെ വാഹനത്തിൽ നിന്ന് താഴേക്ക് വീഴുകയും ചെയ്തു.
 
തൻ്റെ ഭാരിച്ച വയറുമായി ഗണേശൻ വീഴുന്നത് കണ്ട ചന്ദ്രദേവൻ ഗണപതിയെ നോക്കി ചിരിച്ചു. ഇതിൽ കലികയറിയ ഗണപതി ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ കാണുന്നവര്‍ മിഥ്യ ദോഷത്തെ ആകര്‍ഷിക്കും  അതായത് ഇവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പേര് ദോഷം ഉണ്ടാവുമെന്ന് ശപിച്ചു. 
 
താൻ ചെയ്ത തെറ്റ് മനസിലാക്കി ശാപമോക്ഷത്തിൽ നിന്നും കരകയറ്റണമേ എന്ന് ചന്ദ്രൻ അപേക്ഷിച്ചു. ഇതിൽ മനസലിഞ്ഞ ഗണപതി ശാപം വീണ്ടെടുക്കാനാവില്ലെന്നും എന്നിരുന്നോളം അതിൻ്റെ ആഘാതം കുറയ്ക്കാനായി  അഹങ്കാരം സ്വന്തം വീഴ്ചയിലേക്ക് നയിക്കുമെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ആരും ചന്ദ്രനെ നോക്കരുതെന്ന് മാത്രം പറഞ്ഞു. അതിനാലാണ് ചന്ദ്രൻ അഹങ്കാരത്തിൻ്റെ പ്രതീകമായതിനാൽ വിനായക ചതുർഥി ദിനത്തിൽ ചന്ദ്രനെ നോക്കുന്നത് ഒഴിവാക്കണം എന്ന് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ganesh Chathurthi:ഗണേശൻ എങ്ങനെ ഗജമുഖനായി? ആ കഥ ഇങ്ങനെ