Webdunia - Bharat's app for daily news and videos

Install App

ഹോളികയെ കത്തിച്ച് ചാമ്പലാക്കി ഹോളി ആഘോഷം!

ആശാ വിനോദ്
ബുധന്‍, 19 ഫെബ്രുവരി 2020 (18:26 IST)
ഹോളിയെ കുറിച്ച് ഭവിഷ്യ പുരാണത്തിലുള്ള സൂചന കുട്ടികളെ പേടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു രാക്ഷസിയെ ഓടിക്കാനാണ് ഹോളി ആചരിച്ചുതുടങ്ങിയത് എന്നാണ്. രാക്ഷസിയെ പേടിപ്പിച്ച് ഓടിക്കാന്‍ ഗ്രാമീണര്‍ രാത്രി തീക്കുണ്ടം ഉണ്ടാക്കുകയും അശ്ലീല വാക്കുകള്‍ പറഞ്ഞ് വിരട്ടുകയും ചെയ്തു എന്ന് വിശ്വസിക്കുന്നു. 
 
ഹോളിയുടെ ഒരു പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കലാണ്. ഹോളിക എന്ന രാക്ഷസിയില്‍ നിന്നാണ് ഹോളി എന്ന പേരു തന്നെ ഉണ്ടാവുന്നത്. അസുര രാജാവായ ഹിരണ്യകശിപുവിന്‍റെ സഹോദരിയാണ് ഹോളിക.
 
കുട്ടികളെ ഉപദ്രവിച്ചിരുന്ന പൂതന, ഹോളിക തുടങ്ങിയ ഭീകര രാക്ഷസികളെ കത്തിച്ച് ചാമ്പലാക്കുക എന്ന ആശയമായിരിക്കാം ഹോളിയായി പരിണമിച്ചത്. ചിലര്‍ ഇത് കാമദഹനത്തിന്‍റെ സൂചനയാണെന്നും വിശ്വസിക്കുന്നു. 
 
മറ്റ് ചില പണ്ഡിതന്‍‌മാര്‍ പറയുന്നത് പുരാതന കാലത്തുണ്ടായിരുന്ന അഗ്നി ആരാധനയുടെ ഭാഗമാണ് ഹോളി എന്നാണ്. എന്തായാലും രാത്രി മാത്രമേ ഹോളിയുടെ തീക്കുണ്ടം ഉണ്ടാക്കാറുള്ളു. 
 
ഹോളി തീക്കുണ്ഡം കത്തിക്കുന്ന ആള്‍ ദേഹശുദ്ധി വരുത്തുകയും നീച നിശാചര പിശാചുക്കളില്‍ നിന്ന് തന്നെയും കുടുംബത്തെയും രക്ഷിക്കാനായി ഞങ്ങള്‍ ഒരുമിച്ച് ആരാധന നടത്തുന്നു എന്ന് ഉറക്കെ വിളിച്ചുപറയുകയും വേണം. 
 
തീക്കുണ്ഡം ഉണ്ടാക്കി കഴിഞ്ഞ ശേഷം അത് പാലും നെയ്യും ഉപയോഗിച്ച് അണച്ച് കളയണം. ചുറ്റും കൂടിയ ആളുകള്‍ക്ക് നാളികേരവും പഴവും വിതരണം ചെയ്യണം. പിന്നെ രാത്രി മുഴുവന്‍ പാട്ടും നൃത്തവുമായി കഴിയണം. 
 
ഹോളി ആഘോഷിക്കുന്ന പൂര്‍ണ്ണിമ ദിവസം പൂരം നക്ഷത്രമായിരിക്കും. ഇത് ഫാല്‍ഗുന മാസത്തില്‍ ആയിരിക്കുകയും ചെയ്യും. ചില സ്ഥലങ്ങളില്‍ ശരീരം മുഴുവന്‍ ഭസ്മം, ചാണകം, ചെളി എന്നിവ പൂശി പാട്ടുപാടി നൃത്തം ചെയ്യുന്നതും പതിവാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ വെള്ളം സ്വപ്നം കാണാറുണ്ടോ? ഇതൊരു സൂചനയാണ്

ചാണക്യ നീതി: നിങ്ങള്‍ക്ക് സമ്പന്നനാകണമെങ്കില്‍ ഈ 3 കാര്യങ്ങള്‍ ഒരിക്കലും മറക്കരുത്

ചാണക്യ നീതി: ദാനം ചെയ്യുന്നതിന് മുമ്പ് ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments