Webdunia - Bharat's app for daily news and videos

Install App

മുടിയുടെ സൗന്ദര്യം വാർധിപ്പിയ്ക്കാൻ ഇങ്ങനെ ഒരു വഴികൂടിയുണ്ട്, അറിയൂ !

Webdunia
ചൊവ്വ, 18 ഫെബ്രുവരി 2020 (19:53 IST)
തലമുടി സ്ത്രീകളുടെ അഴകും ആത്മവിശ്വാസവുമാണ്. ഭൂരിപക്ഷം പുരുഷന്മാരും ഇഷ്ടപ്പെടുന്നത് മനോഹരമായ മുടിയഴകളുള്ള സ്ത്രീകളെ തന്നെ. മുടി വളർത്തുകയും അത് ഭംഗിയായി നിലനിർത്തുകയും ചെയ്യുന്നത് അത്ര നിസാരമായ കാര്യമല്ല. മുടിക്കു വേണ്ടി ഒരുപാടു പണവും സമയവും ചിലവാക്കാൻ തയ്യാറാണ് മിക്ക ആളുകളും. പക്ഷെ ശരിയായ സമയം നിങ്ങൾ മുടിക്കു വേണ്ടി ചിലവാക്കിയിട്ടുണ്ടോ? മുടിയുടെ വളർച്ചക്ക് ഇടക്ക് മുടി മുറിക്കുന്നത് നല്ലതാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ എപ്പോഴാണ് മുടി മുറിക്കാനുള്ള ഉത്തമ സമയം?. 
 
മുടി മുറിക്കുന്നതിന്നുമുണ്ട് ചില നല്ല സമയങ്ങൾ. ഇത് ചന്ദ്രന്റെ ചലനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നു പറയുമ്പോൾ അത്ഭുതപ്പെടേണ്ട. ജ്യോതിഷത്തിൽ ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ചന്ദ്രന്റെ ചലനങ്ങൾ മനുഷ്യന്റെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നു എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. മുടിയുടെ ആരോഗ്യത്തിലും വളർച്ചയിലും ചന്ദ്രഭ്രമണത്തിനു വലിയ പങ്കുണ്ട്. 
 
പുരാതന കാലം മുതൽ തന്നെ ചന്ദ്രഭ്രമണം അടിസ്ഥാനപ്പെടുത്തി മുടിയുടെ ആരോഗ്യ സംരക്ഷണത്തിനു ഒരു കലണ്ടർ നിലവിലുണ്ടായിരുന്നു. ഈ കലണ്ടറിൽ ചന്ദ്രന്റെ ഭ്രമണമനുസരിച്ച് മുടി മുറിക്കാവുന്ന നല്ല സമയങ്ങളെക്കുറിച്ചും പറയുന്നുണ്ട്. 
 
പൗർണ്ണമി ദിനത്തിൽ മുടി മുറിക്കുന്നത് മുടിയുടെ വളർച്ചയും അഴകും വർധിപ്പിക്കും. ഇത്തരത്തിൽ നല്ല സമയം നോക്കി മുടി മുറിച്ചാൽ ഇടതൂർന്നതും സുന്ദരവുമായ കേശം സ്വന്തമാക്കാം. പുതിയ മുടിയിഴകൾ വളർന്നു തുടങ്ങുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. പൗർണ്ണമി ദിവസം മുടി മുറിക്കുന്നത് മുടിയുടെ വളർച്ച ഇരട്ടിയാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരങ്ങളെപ്പോലും വഞ്ചിക്കാന്‍ സാധ്യതയുള്ളവരാണീ രാശിക്കാര്‍

പാല്‍ നിലത്ത് വീഴാറുണ്ടോ, വാസ്തു പറയുന്നത് ഇതാണ്

July 2025 Monthly Horoscope : കരിയർ മുന്നേറുമോ?, ധനനഷ്ടമോ?, നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, മാസഫലം അറിയാം

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments