Webdunia - Bharat's app for daily news and videos

Install App

‘ബിടിഎസ്’ താരത്തെ അനുമതിയില്ലാതെ ഉമ്മ വെച്ച്; 50 കാരിക്കെതിരെ കേസ്, ലൈംഗിക പീഡന ആരോപണത്തിൽ വയോധികയ്ക്ക് സമൻസ്

നിഹാരിക കെ.എസ്
ശനി, 1 മാര്‍ച്ച് 2025 (12:30 IST)
സിയോൾ: ബിടിഎസിന്റെ മുതിർന്ന ഗായകരിൽ ഒരാളായ കിം സിയോക്ജിനെ (ജിൻ) ചുംബിച്ച 50 കാരിക്കെതിരെ നിയമനടപടി സ്വീകരിച്ച് ദക്ഷിണകൊറിയൻ പൊലീസ്. ആരാധക പരിപാടിക്കിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി. 
 
50 കാരിയായ ജാപ്പനീസ് സ്ത്രീയാണ് താരത്തെ ഉമ്മ വെച്ചത്. ജാപ്പനീസ് സ്ത്രീക്ക് സമൻസയച്ചതായി സിയോളിലെ സോങ്പ പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. ലൈംഗിക പീഡന ആരോപണത്തിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം. സ്വകാര്യത ചൂണ്ടിക്കാട്ടി പൊലീസ് 50 കാരിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 
 
2024 ജൂണിൽ 18 മാസത്തെ തന്റെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയതിനു പിന്നാലെയായിരുന്നു കിം സിയോക്-ജിൻ ആരാധകരുമൊത്ത് ആഘോഷം സംഘടിപ്പിച്ചത്. സിയോളിൽ നടന്ന പരിപാടിയിൽ തന്റെ സൈനിക സേവനം പൂർത്തിയായതും ബാൻഡിന്റെ 11-ാം വാർഷികവും ജിൻ ആഘോഷിച്ചു. ഇതിനിടെ 10,000 ഓളം ആരാധകരിൽ പലർക്കും താരം ആലിംഗനവും നൽകി. എന്നാൽ ഇതിനിടെ ജിന്നിന്റെ സമീപത്തേക്കെത്തിയ അമ്പതുകാരി നിർബന്ധപൂർവം താരത്തിന്റെ കവിളിൽ ഉമ്മവെയ്‌ക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് മിണ്ടരുത്, തിരഞ്ഞെടുപ്പ് ജയിക്കൂ ആദ്യം'; കേരളത്തിലെ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ 'താക്കീത്'

March Month Bank Holidays: മാര്‍ച്ച് മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

അറിയിപ്പ്: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി

ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; രണ്ടു വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

'ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും, കൂട്ടത്തല്ലിൽ മരിച്ചാൽ പൊലീസ് കേസെടുക്കില്ല'- വിദ്യാർഥികളുടെ കൊലവിളി

അടുത്ത ലേഖനം
Show comments