Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ ഭർത്താവിനേക്കാൾ നല്ലത് വിജയ് ആണെന്ന് കമന്റ്, ചിരിപ്പിക്കല്ലേ എന്ന് ജ്യോതിക

നിഹാരിക കെ.എസ്
ശനി, 1 മാര്‍ച്ച് 2025 (12:59 IST)
എല്ലാ ഇൻഡസ്ട്രികളിലും ഫാൻ ഫൈറ്റ് ഉണ്ടാകാറുണ്ട്. തമിഴകത്ത് ഏറ്റവും അധികം ഫാൻ ഫൈറ്റ് ഉണ്ടാകുന്നത് വിജയ്-സൂര്യ ആരാധകർ തമ്മിലാണ്. അഭിനയം, പെരുമാറ്റം, കളക്ഷൻ എന്നിവയെല്ലാം ട്രോൾ മെറ്റിരിയൽ ആകാറുണ്ട്. ഇവയുടെ പേരിൽ നടന്മാരുടെ ആരാധകർ തമ്മിൽ ഫാൻ ഫൈറ്റ് നടക്കാറുമുണ്ട്. എന്നാൽ, ഇതിനൊന്നും താരങ്ങളോ ഇവരോടടുത്ത വൃത്തങ്ങളോ പൊതുവെ പ്രതികരിക്കാറില്ല. എന്നാൽ, ഒരു വിജയ് ആരാധകന് ജ്യോതിക മറുപടി നൽകിയതാണ് തമിഴകത്തെ ചർച്ചാ വിഷയം.
 
ബോളിവുഡിലെ പുതിയ വെബ് സീരിസിന്റെ പ്രൊമോഷൻ ജോലികളിൽ തിരക്കിലായ താരമാണ് ഒരു പോസ്റ്റിന് വന്ന കമന്റിന് മറുപടി നൽകിയത്. ഭർത്താവ് സൂര്യയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റ്. ഇതിന് താരം കൈയോടെ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ജ്യോതിക പങ്കിട്ട ഫോട്ടോയ്‌ക്ക് താഴെയാണ് നിങ്ങളുടെ ഭർത്താവിനേക്കാൾ നല്ലത് വിജയ് ആണെന്ന കമന്റാണ് വന്നത്. ഇതിനൊര് പൊട്ടിച്ചിരിയുടെ ഇമോജിയാണ് താരം പങ്കിട്ടത്. 
 
നടി മറുപടി നൽകിയതോടെ സംഭവം കൈവിട്ടുപോയി. പരിഹാസം കലർന്ന രീതിയിലായിരുന്നു താരത്തിന്റെ മറുപടിയെന്നും വ്യാഖ്യാനിക്കപ്പെട്ടു. ജ്യോതിക വിജയ്‌യെ അപമാനിക്കാനാണ് ശ്രമിച്ചതെന്നും ഏതെങ്കിലും വിവരമില്ലാത്ത ആരാധകർ ഒരുപണിയുമില്ലാതെ ഇടുന്ന കമന്റുകൾക്കെല്ലാം മറുപടി നൽകാൻ നിന്നാൽ അതിനെ സമയം കാണൂ എന്നും ചിലർ ജ്യോതികയെ ഉപദേശിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാധാരണക്കാര്‍ക്ക് ഇരുട്ടടി; വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വര്‍ദ്ധിപ്പിച്ചു, കൂടിയത് 6രൂപ

'മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് മിണ്ടരുത്, തിരഞ്ഞെടുപ്പ് ജയിക്കൂ ആദ്യം'; കേരളത്തിലെ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ 'താക്കീത്'

March Month Bank Holidays: മാര്‍ച്ച് മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

അറിയിപ്പ്: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി

ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; രണ്ടു വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

അടുത്ത ലേഖനം
Show comments