ഇഞ്ചി ജ്യൂസും മുട്ടയും ചേര്‍ത്ത് രാത്രിയില്‍ കഴിച്ചാല്‍ കിടപ്പറയില്‍ കിടിലനാകാം !

ശനി, 11 മെയ് 2019 (15:44 IST)
ഇഞ്ചിയുടെ ഗുണങ്ങളെക്കുറിച്ച് അറിയാത്തവരാണ് അധികവും. ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. പല രോഗങ്ങള്‍ക്കും ഒറ്റമൂലിയായി ഇഞ്ചി ഉപയോഗിക്കാം. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയന്‍സും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്. കുഞ്ഞിനെ ഗര്‍ഭം ധരിക്കുമ്പോള്‍ മുതല്‍ വാര്‍ധക്യം വരെ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഔഷധമാണിത്.
 
മികച്ച ഉദ്ദാരണശേഷി നിലനിര്‍ത്താന്‍ ഇഞ്ചി ജ്യൂസ് പതിവായി കുടിച്ചാല്‍ മതിയെന്ന് പലര്‍ക്കും അറിവുണ്ടാകില്ല. പല കാരണങ്ങള്‍കൊണ്ടും പലര്‍ക്കും മികച്ച ഉദ്ധാരണം ലഭിക്കണമെന്നില്ല. അപകടമോ രോഗങ്ങളോ മൂലം ഉദ്ധാരണശേഷിയില്‍ തകരാര്‍ സംഭവിച്ചവര്‍ക്ക് അത് വീണ്ടെടുക്കാന്‍ സാധിക്കും. അത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഇഞ്ചി വലിയ സഹായമായി മാറും.
 
പരമാവധി ഗുണം ലഭിക്കാന്‍ ദിവസത്തില്‍ പല തവണ ജിഞ്ചര്‍ ടീ കുടിക്കുകയോ, അല്ലെങ്കില്‍ ഇഞ്ചി ജ്യൂസ് കുടിക്കുകയോ ചെയ്യുക. ഇത് ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും മികച്ച ഉദ്ധാരണം നല്‍കുകയും ചെയ്യും. 
 
അല്ലെങ്കില്‍ രാത്രി കിടക്കുന്നതിന് മുമ്പ് ഒരു സ്പൂണ്‍ ഇഞ്ചി ജ്യൂസ് പതിവാക്കുക. ഒപ്പം ഹാഫ് ബോയില്‍‌ഡ് മുട്ടയും അല്‍പ്പം തേനും കഴിച്ചാല്‍ അത്യുഗ്രനാകും. ഈ രീതി ഒരുമാസം തുടര്‍ന്നാല്‍ കിടപ്പറയില്‍ കിടിലനാകാമെന്നാണ് അനുഭവസ്ഥരുടെ സാക്‍ഷ്യം!

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആസ്‌തമ മരുന്നുകൾ ഗർഭിണികൾ ഉപയോഗിച്ചാൽ കുഞ്ഞിന് ദോഷമോ ?